രണ്ടാനച്ഛന്റെ ആക്രമണം: ഏഴുവയസ്സുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി സൂചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 30, 2019

രണ്ടാനച്ഛന്റെ ആക്രമണം: ഏഴുവയസ്സുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി സൂചന

തൊടുപുഴ: അമ്മയുടെ കാമുകന്റെ ക്രൂരമായ ആക്രമണത്തിന് വിധേയനായ ഏഴുവയസ്സുകാരന്‍ മരണത്തിലേക്ക് അടുത്തുകൊണ്ടിവരിക്കുന്നു. കുട്ടിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന. കുട്ടിയുടെ തലച്ചോറിലെ രക്തയോട്ടം ഏറെക്കുറെ നിലച്ചു. തലച്ചോറിലെ കോശങ്ങള്‍ കൂടുതല്‍ നിര്‍ജീവമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം 90% നിര്‍ജീവമായി കഴിഞ്ഞു. ആന്തരിക രക്തസ്രാവം സംഭവിച്ചിരുന്നു. ശരീരത്തില്‍ ഗുരുതരമായ മറ്റു പരുക്കുകളും സംഭവിച്ചിട്ടുണ്ടെന്ന് കുട്ടിയെ ചികിത്സിക്കുന്ന കോലഞ്ചേരി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

മസ്തിഷ്‌ക മരണം സംഭവിച്ചത് സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യത്തില്‍ സ്ഥിരീകരിച്ച ശേഷം വീട്ടുകാരുടെ അനുമതിയോടെ മാത്രമേ വെന്റിലേറ്റര്‍ നീക്കൂവെന്ന് ഡോക്ടര്‍ അറിയിച്ചു.

രണ്ടാനച്ഛന്റെ ക്രൂരമായ മര്‍ദ്ദനത്തില്‍ തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവരുന്ന നിലയിലായിരുന്നു കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോള്‍ തന്നെ കുട്ടിക്ക് ശ്വാസം എടുക്കാനോ പ്രതികരിക്കാനോ കഴിയാത്ത സ്ഥിതിയായിരുന്നു. 48 മണിക്കൂര്‍ കഴിയാതെ ഒന്നും പറയാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നുവെങ്കിലും പ്രതീക്ഷയില്‍ തന്നെയായിരുന്നു എല്ലാവരും. ആശുപത്രിയില്‍ എത്തിച്ചയുടന്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ കുട്ടി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

അതിനിടെ, കുട്ടിയെ ആക്രമിച്ച പ്രതി അരുണ്‍ ആനന്ദിനെ ഇവരുടെ വീട്ടില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുകയാണ്.



from mangalam.com https://ift.tt/2uBJuvU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages