മലപ്പുറം: രാഹുല്‍ഗാന്ധി വരുമെന്നും ഇല്ലെന്നുമുള്ള അഭ്യുഹങ്ങള്‍ക്കിടയില്‍ വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈകുന്നതില്‍ ഘടകകക്ഷിയായ മുസ്‌ളീം ലീഗിനും അതൃപ്തി. തീരുമാനം വൈകരുതെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ ലീഗ് നേതൃത്വം അറിയിച്ചതായി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വയനാട്ടില്‍ തീരുമാനം നീണ്ടുപോകുന്നത് മറ്റു മണ്ഡലങ്ങളെയും ബാധിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
എഐസിസി, കെപിസിസി നേതൃത്വവുമായി ഇക്കാര്യം മുസ്‌ളീംലീഗ് നേതൃത്വം ചര്‍ച്ച നടത്തി. പാണക്കാട് അടിയന്തിര നേതൃയോഗം ചേര്‍ന്നാണ് പ്രതിഷേധം അറിയിച്ചത്. വയനാട്ടില്‍ നേരത്തെ ടി സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയായി ഉറപ്പിച്ച് അണികള്‍ പ്രചരണ പ്രവര്‍ത്തനം തുടങ്ങി വെച്ചപ്പോഴാണ് രാഹുല്‍ മത്സരിക്കാന്‍ എത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. പിന്നീട് ഇക്കാര്യത്തില്‍ ഉയര്‍ന്ന അനിശ്ചിതത്വം ഇതുവരെ അവസാനിച്ചിട്ടില്ല. വയനാട്ടിലെ പ്രശ്‌നം കുഴഞ്ഞു മറിയുമ്പോള്‍ സിദ്ദിഖിന്റെ പോസ്റ്ററുകളും ബോര്‍ഡുകളും വരെ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കൃത്യമാകാത്ത സാഹചര്യത്തില്‍ വയനാട്ടിലെ പല മണ്ഡലങ്ങളിലെയും കണ്‍വെന്‍ഷനും മാറ്റി വെക്കേണ്ടി വന്നിരിക്കുകയാണ്.
അതേസമയം നാമനിര്‍ദേശ പത്രി സമര്‍പ്പിക്കേണ്ട അവസാന തീയതിക്ക് മുമ്പായി ഇക്കാര്യത്തില്‍ തീരുമാനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടയില്‍ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ രാഹുല്‍ മത്സരിക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. കര്‍ണാടകത്തിലെ സാഹചര്യങ്ങള്‍ രാഹുല്‍ഗാന്ധിയുടെ വിജയത്തിന് അനുകൂലമല്ല എന്ന വിലയിരുത്തലുണ്ട്. കര്‍ണാടകത്തിലെ രണ്ടു മണ്ഡലങ്ങള്‍ രാഹുലിനായി കണ്ടു വെച്ചിരുന്നെങ്കിലും ഇത് രണ്ടും അനുകൂലമല്ല എന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് പ്രിയങ്കയെ വാരണാസിയില്‍ പ്രധാനമന്ത്രിക്ക് എതിരായി നിര്‍ത്തിക്കൊണ്ട് രാഹുലിനെ തെക്കേ ഇന്ത്യയില്‍ മത്സരിപ്പിച്ചേക്കുമെന്ന് തന്നെയാണ് സൂചനകള്‍.
from mangalam.com https://ift.tt/2HWbPFb
via IFTTT
No comments:
Post a Comment