കോട്ടയം: കള്ളപ്പണം കൈവശം വച്ചതിന് ജലന്ധര്‍ രൂപതാ വൈദികന്‍ ഫാ.ആന്റണി മാടശ്ശേരിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ കരുതിയത് കൊള്ളസംഘം തട്ടിക്കൊണ്ടുപോയതാണെന്ന്. ഇക്കാര്യം കാണിച്ച് സഹോദയ ഗ്രൂപ്പ് ചൗകി പോലീസിന് പരാതിയും നല്‍കി.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പോലീസ് യൂണിഫോമില്‍ എത്തിയ സംഘം സഹോദയ മാനേജിംഗ് പാര്‍ട്ണര്‍ ആയ ഫാ.ആന്റണിയെ പ്രതാപ് പുരയിലെ എഫ്.എം.ജെ ഹൗസില്‍ നിന്നും തട്ടിക്കൊണ്ടുപോയെന്നും സ്‌കൂളുകളിലേക്കുള്ള പുസ്തകങ്ങളും മറ്റു സ്‌റ്റേഷനറികളുടെയും വില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള പണവും തട്ടിയെടുത്തതായും ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഫാ.ആന്റണിയേയും ഒപ്പമുണ്ടായിരുന്ന ഫാ.റോജറെയും പിടിച്ചുകൊണ്ടുപോയെന്നും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തുവെന്നും ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും പരാതില്‍ പറഞ്ഞിരുന്നു.
ഇടപാടിലൂടെ കിട്ടിയ പണം സഹോദയായുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് എണ്ണിതിട്ടപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴാണ് കൊള്ളസംഘം എത്തിയതെന്നും പ്രസാധകരും ഈ സമയം സ്ഥലത്തുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
[IMG]
from mangalam.com https://ift.tt/2I5iEEx
via IFTTT
No comments:
Post a Comment