മകളുടെ മാനസിക വിഭ്രാന്തി മാറാന്‍ വ്യാജ വൈദ്യനെ സമീപിച്ച കുടുംബത്തിന് കിട്ടിയത് വമ്പന്‍ പണി. വ്യാജ വൈദ്യനും സിദ്ധനും ഒക്കെക്കൂടിയായ ആള്‍ വീട്ടിലെത്തി മന്ത്രവാദം നടത്തിയപ്പോള്‍ കാണാതായത് നാല് പവന്‍ സ്വര്‍ണ്ണം. മകളുടെ രോഗം മാറാനാണ് പെരിന്തല്‍മണ്ണയിലുള്ള സിദ്ധന് ഗള്‍ഫിലുള്ള മകന്റെ കൈയ്യില്‍ നിന്ന് 40,000 രൂപ വാങ്ങി നല്‍കി വീട്ടില്‍ മന്ത്രവാദത്തിനായി പിതാവ് കൊണ്ടു വന്നത്.
മൂക്കുമുട്ടെ തീറ്റിയും കുടിയും കഴിഞ്ഞ സിദ്ധന്‍ രാത്രി പത്തോടെ സിദ്ധന്‍ രോഗിയെയും കൊണ്ട് വീട്ടിലെ മുറിയില്‍ക്കയറി വാതിലടച്ചു. പിന്നീട് മന്ത്രഘോഷമായിരുന്നു. 3 മണിക്കൂറിനു ശേഷം പുറത്തിറങ്ങിയ സിദ്ധന്‍ താന്‍ എല്ലാം ശരിയാക്കീട്ടുണ്ടെന്നും 3 ദിവസത്തിനകം രോഗം പൂര്‍ണമായും ഭേദമാകുമെന്നും പ്രഖ്യാപിച്ചു. 3 ദിവസത്തിനു ശേഷവും രോഗത്തിനു ശമനമുണ്ടാകാതിരുന്നപ്പോള്‍ പിതാവ് സിദ്ധനെ വീണ്ടും വിളിച്ചു. ഫോണ്‍ സ്വിച്ച്ഡ് ഓഫായതിനാല്‍ പെരിന്തല്‍മണ്ണയിലെ സിദ്ധന്റെ കേന്ദ്രത്തില്‍ പോയി നോക്കി. മുറി പൂട്ടിയിട്ടത് കണ്ട് സംശയം തോന്നി സ്വന്തം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ചികിത്സ നടത്തിയ മുറിയിലെ അലമാരയില്‍ നിന്ന് 4 പവന്‍ നഷ്ടമായ വിവരം അറിഞ്ഞത്. നാണക്കേടോര്‍ത്ത് പരാതി നല്‍കാന്‍ കുടുംബം തയാറായില്ല
സംഭവം നടന്ന് ആറ് മാസം കഴിഞ്ഞ് ഗള്‍ഫിലുള്ള മകന്‍ തിരിച്ചു നാട്ടിലെത്തിയപ്പോഴാണ് പൊലീസിനു പരാതി നല്‍കിയത്. സ്വന്തം നിലയിലും സിദ്ധനെക്കുറിച്ച് ഇയാള്‍ അന്വേഷണം നടത്തി. പെരിന്തല്‍മണ്ണയില്‍ നിന്നു മുങ്ങിയ സിദ്ധന്‍ പാണ്ടിക്കാട്ടു പൊങ്ങി ഇതേ തട്ടിപ്പ് തുടരുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ സിദ്ധന്‍ പിടിയിലായി. എന്നാല്‍ ഈ സമയത്തിനുള്ളില്‍ മോഷ്ടിച്ച 4 വളകളും സിദ്ധന്റെ പരികര്‍മി പണയം വച്ചിരുന്നു. സമയം കഴിഞ്ഞതിനാല്‍ 2 വളകള്‍ ലേലത്തില്‍ പോയി. രണ്ടെണ്ണം തിരിച്ചുകിട്ടി. കേസില്‍ സിദ്ധന് 6 വര്‍ഷം കഠിനതടവും പരികര്‍മിക്ക് 3 വര്‍ഷം കഠിനതടവും പെരിന്തല്‍മണ്ണ കോടതി വിധിച്ചു. കാര്യങ്ങള്‍ ഇത് കൊണ്ടൊന്നും തീര്‍ന്നില്ല. ജാമ്യത്തിലിറങ്ങിയ സിദ്ധന്‍ ഇപ്പോള്‍ തമിഴ്നാട്ടില്‍ ഇതേ തട്ടിപ്പുകള്‍ നടത്തിവരികയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
from mangalam.com https://ift.tt/2UgfnoW
via IFTTT
No comments:
Post a Comment