ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് അയ്യപ്പന്റെ അനുഗ്രഹമുണ്ടാകുമെന്ന് പി.എസ് ശ്രീധരന്‍പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 5, 2019

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് അയ്യപ്പന്റെ അനുഗ്രഹമുണ്ടാകുമെന്ന് പി.എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് അയ്യപ്പന്റെ അനുഗ്രഹമുണ്ടാകുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ബി.ജെ.പിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പുര്‍ത്തിയായെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. എല്ലാ മേഖലയില്‍ നിന്നുമുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയാണ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയതെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

മണ്ഡലതലത്തിലും ജില്ലാ തലത്തിലുമുള്ള നേതാക്കന്‍മാരില്‍ നിന്ന് അഭിപ്രായം ആരാഞ്ഞു. പ്രാഥമികമായും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അവര്‍ സ്വീകരിക്കുകയും അത് പാര്‍ട്ടിക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. വിശ്വാസികള്‍ക്ക് വേണ്ടി എല്ലാം സമര്‍പ്പിച്ചവരാണ് തങ്ങള്‍. അതിനാല്‍ സ്വാഭാവികമായും അയ്യപ്പന്‍ കൈവിടില്ല എന്നുറപ്പുണ്ട്. ശബരിമല ഒരിക്കലും പ്രചരണായുധമാക്കില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

എല്ലാം സമര്‍പ്പിച്ചവരാണ് ഞങ്ങള്‍. അതുകൊണ്ട് സ്വാഭാവികമായും അയ്യപ്പന്‍ ഞങ്ങളെ കൈവിടില്ല. ഞങ്ങളുടെ ആത്മാവാണ്. ആത്മാവിനെ വില്‍പ്പനച്ചരക്കാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല-ശ്രീധരന്‍പിള്ള പറഞ്ഞു. നേരത്തെ ശബരിമല പ്രശ്‌നം ബി.ജെ.പിക്ക് സുുവര്‍ണാവസരമാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞത് വിവാദമായിരുന്നു.



from mangalam.com https://ift.tt/2Um4mCz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages