മുംബൈ: അമ്മയുടെ മരണത്തിൽ ഭാര്യ സന്തോഷിച്ചെന്ന തോന്നലിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലാണ് സംഭവം. ശുഭാംഗി ലോഖണ്ഡെ(35)യാണ് ഭർത്താവിനാൽ കൊലചെയ്യപ്പെടുന്നത്. 70വയസ്സുകാരിയായ മാലതി ലോഖണ്ഡെയുടെ മരണത്തിൽ ശുഭാംഗി സന്തോഷം പ്രകടിപ്പിച്ചെന്ന്ഭർത്താവ് സന്ദീപ് ലോഖണ്ഡെയ്ക്ക്തോന്നിയെന്നും ഇത് കൊലപാതകത്തിലേക്ക് വഴിവെച്ചെന്നുമാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ശനിയാഴ്ച അപാറ്റ്നഗറിലെ വസതിയിലെ രണ്ടാം നിലയിൽ നിന്ന് സന്ദീപ് ശുഭാംഗിയെ താഴേക്ക് തള്ളിയിടുകയായിരുന്നു. പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഭർതൃമാതാവിന്റെ മരണത്തിൽ ദുഃഖിതയായ മരുമകൾ രണ്ടാംനിലയിൽ നിന്ന്ചാടി ആത്മഹത്യ ചെയ്തെന്നായിരുന്നു മാധ്യമങ്ങളെല്ലാം ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഈ സാധ്യതയിൽ സംശയം തോന്നിയ പോലീസ് സന്ദീപിനെ ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്ത് വന്നത്. "അമ്മ മരിച്ച ശനിയാഴ്ച ശുഭാംഗി സന്തോഷവതിയായിരുന്നു. ഉള്ളിലെ വികാരം മുഴുവൻ അവരുടെ മുഖത്ത് പ്രകടമായിരുന്നു. ഈ പെരുമാറ്റംസന്ദീപിനെ കോപാകുലനാക്കി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്",പോലീസ് പറയുന്നു. content highlights:Maharashtra woman rejoices mother-in-laws death, husband kills wife
from mathrubhumi.latestnews.rssfeed https://ift.tt/2TMbStf
via
IFTTT
No comments:
Post a Comment