എസ്.എസ്.എല്‍.സി. ഉത്തരക്കടലാസുകള്‍ റോഡരികില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

എസ്.എസ്.എല്‍.സി. ഉത്തരക്കടലാസുകള്‍ റോഡരികില്‍

പേരാമ്പ്ര: കോഴിക്കോട് ജില്ലയിലെ കായണ്ണ ജി.എച്ച്.എസ്.എസിൽ ബുധനാഴ്ചനടന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ റോഡരികിൽ. ഇവ തപാൽവഴി അയയ്ക്കാനായി സ്കൂൾ ജീവനക്കാരൻ കൊണ്ടുപോകുമ്പോൾ ബൈക്കിൽനിന്ന് വീണതാണെന്ന് കരുതുന്നു. സംഭവത്തിൽ ഓഫീസ് അറ്റൻഡന്റ് സിബിയെ ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടർ ഇ.കെ. സുരേഷ് കുമാർ പരീക്ഷാജോലികളിൽനിന്ന് നീക്കി. തുടരന്വേഷണവുമുണ്ടാകും. മലയാളം, സംസ്കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് ഇതുവഴിപോയ നാട്ടുകാരന് ലഭിച്ചത്. സ്കൂളിൽനിന്ന് കായണ്ണ അങ്ങാടിയിലേക്കുള്ള വഴിയിൽ കുറ്റിവയലിലാണ് കെട്ട് കണ്ടെത്തിയത്.വൈകീട്ട് 3.30-ന് പരീക്ഷ കഴിഞ്ഞശേഷം കോഴിക്കോട് തപാലോഫീസിൽ എത്തിച്ച് അയയ്ക്കാനായാണ് ഇവ കൊണ്ടുപോയത്.കെട്ട് ലഭിച്ചയാൾ ഫോൺവഴി സ്കൂൾ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് അധ്യാപകരെത്തി ഉത്തരക്കടലാസുകൾ സ്കൂളിലെത്തിച്ചു. ഉത്തരക്കടലാസുകൾ റോഡരികിൽ കണ്ട സംഭവം: കെട്ടിന്റെ സീൽപൊട്ടിയിട്ടില്ല -ഡി.ഡി.ഇ. പേരാമ്പ്ര: എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ വഴിയരികിൽ കണ്ട സംഭവത്തിൽ ജീവനക്കാരന്റെയടുത്ത് ഗുരുതര വീഴ്ചയുണ്ടായതിനാൽ പരീക്ഷാജോലികളിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ടെന്ന് ഡി. ഡി.ഇ. ഇ.കെ. സുരേഷ് കുമാർ പറഞ്ഞു. തുടർ അച്ചടക്ക നടപടി വ്യാഴാഴ്ചയുണ്ടാകും. കെട്ടുകൾ സീൽ പൊട്ടാതെ, ഒരു പോറൽപോലും പറ്റാത്ത സ്ഥിതിയിലായിരുന്നെന്നും അദ്ദേഹം അറിയിച്ചു. ബുധനാഴ്ച ഉത്തരക്കടലാസുകൾ പോലീസ് കാവലിൽ സ്കൂളിൽത്തന്നെ സൂക്ഷിക്കും. വ്യാഴാഴ്ച തപാൽവഴി ബന്ധപ്പെട്ടവർക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.രോഗിയാണെന്നും തലചുറ്റി ബൈക്കിൽനിന്നുവീണ് പീടികയിൽ കയറിയിരുന്ന സമയം നാട്ടുകാർ കെട്ടെടുത്ത് വിവരമറിയിക്കുകയായിരുന്നെന്നാണ് ജീവനക്കാരൻ ഡി.ഡി.ഇ.യോട് പറഞ്ഞത്. കായണ്ണ ജി.എച്ച്.എസ്.എസിൽ ബുധനാഴ്ച നടന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ റോഡരികിൽ കണ്ടെത്തിയതറിഞ്ഞ് രാഷ്ട്രീയപ്രവർത്തകരും നാട്ടുകാരും രക്ഷിതാക്കളും പ്രതിഷേധവുമായി സ്കൂളിലെത്തിയിരുന്നു. തുടർന്നാണ് ഡി.ഡി.ഇ.യെ വിവരമറിയിച്ചത്. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യം നിരുത്തരവാദിത്വപരമായി പരീക്ഷ പേപ്പർ കൈകാര്യംചെയ്ത സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് യുവമോർച്ച സംസ്ഥാനസമിതിയംഗം ജയപ്രകാശ് കായണ്ണ, ബി.ജെ.പി. പഞ്ചായത്ത് ജനറൽസെക്രട്ടറി സുനീഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി, കായണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മജ എന്നിവരും സ്കൂളിൽ എത്തിയിരുന്നു. content highlights:sslc answer sheet abandoned


from mathrubhumi.latestnews.rssfeed https://ift.tt/2XVcLPK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages