യുണൈറ്റഡ് നേഷൻസ്/ ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ ചൈന വീണ്ടും എതിർത്തു. പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഫെബ്രുവരി 27-ന് യു.എസ്., ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ കൊണ്ടുവന്ന പ്രമേയത്തിന്മേലാണ് ബുധനാഴ്ച രാത്രിവൈകി യു.എന്നിൽ വോട്ടെടുപ്പ് നടന്നത്. 15 അംഗ യു.എൻ. രക്ഷാസമിതിയിൽ വീറ്റോ അധികാരമുള്ള ചൈന നാലാംതവണയാണ് പ്രമേയത്തെ എതിർത്ത് വോട്ടുചെയ്യുന്നത്. പ്രമേയം പരാജയപ്പെട്ടതിൽ നിരാശയുണ്ടെന്നും എന്നാൽ, രാജ്യത്തിന്റെ പൗരൻമാർക്കെതിരേ നീചമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഭീകരരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ സാധ്യമായ എല്ലാ വേദികളും ഉപയോഗപ്പെടുത്തുമെന്നും ഇന്ത്യ വ്യക്തമാക്കി. ചൈനയുടെ പേരെടുത്തുപറയാതെയാണ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കിയത്. രക്ഷാസമിതിയിലെ ഒരംഗം എതിർത്തതിനാൽ മസൂദ് അസ്ഹറിനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രമേയത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. പ്രമേയത്തിന്മേൽ നിലപാട് അറിയിക്കാൻ ഉപരോധസമിതിയിലെ അംഗരാജ്യങ്ങൾക്ക് യു.എൻ. പത്തുദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇത് ബുധനാഴ്ച രാത്രി 12.30-ന് അവസാനിച്ചതിനെത്തുടർന്നാണ് വോട്ടെടുപ്പ് നടന്നത്. ഇക്കാര്യത്തിൽ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലിയു കാങ് നേരത്തേ വ്യക്തമാക്കിയിരുന്നു. 2009, 2016, 2017 വർഷങ്ങളിലാണ് മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ ചൈന നേരത്തേ എതിർത്തത്.മസൂദ് അസ്ഹർ ആഗോളഭീകരൻതന്നെ -യു.എസ്. ആഗോള ഭീകരപ്പട്ടികയിൽപ്പെടാനുള്ള എല്ലാ മാനദണ്ഡങ്ങളും മസൂദ് അസ്ഹറിന്റെ കാര്യത്തിൽ പാലിക്കപ്പെട്ടിട്ടുണ്ടെന്ന് യു.എസ്. ഭീകരപ്പട്ടിക പുതുക്കുന്നതിനെ എതിർക്കുന്നത് യു.എസിന്റെയും ചൈനയുടെയും പ്രഖ്യാപിത താത്പര്യങ്ങൾക്കും മേഖലയിലെ സ്ഥിരതയ്ക്കും സമാധാനത്തിനും എതിരാണെന്നും യു.എസ്. വിദേശകാര്യ ഡെപ്യൂട്ടി വക്താവ് റോബർട്ട് പല്ലാഡിനോ പറഞ്ഞു. Content Highlights:China once again blocks UNSC from proscribing JeM chief Masood Azhar
from mathrubhumi.latestnews.rssfeed https://ift.tt/2CiQMsN
via
IFTTT
No comments:
Post a Comment