ഇന്ത്യയിൽ വൃക്കരോഗികളുടെ എണ്ണം കുതിച്ചുകയറുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

ഇന്ത്യയിൽ വൃക്കരോഗികളുടെ എണ്ണം കുതിച്ചുകയറുന്നു

വൃക്കകളുടെ പ്രവർത്തനം തകരാറിലായി മരിക്കുന്നവരുടെ എണ്ണം പതിറ്റാണ്ടിനിടെ ഇന്ത്യയിൽ ഇരട്ടിയായി. മരണകാരണമാവുന്ന പ്രധാനരോഗങ്ങളിൽ എട്ടാംസ്ഥാനമാണിതിന്. കേരളത്തിൽ ഓരോ വർഷവും 5000-6000 പേർക്കുവീതം ഗുരുതരമായ വൃക്കരോഗമുണ്ടാവുന്നു. രാജ്യത്ത് അത് മൂന്നുലക്ഷമാണ്. വൃക്കരോഗത്തിന് സാധാരണമായ കാരണങ്ങൾ പ്രമേഹവും രക്താതിസമ്മർദവുമാണ്. ലോക ജനസംഖ്യയുടെ ആറിലൊന്ന് ജീവിക്കുന്ന ഇന്ത്യയിൽ ആഗോളമരണനിരക്കിന്റെ 19.1 ശതമാനം വൃക്കരോഗങ്ങൾ മൂലമാണ്. ലോകത്തെ വൃക്കരോഗ ചികിത്സാ-ഗവേഷണ രംഗത്തെ പ്രമുഖരായ ലാൻസെറ്റ് ഗ്ലോബൽ ഹെൽത്താണ് അടുത്തിടെ ഈ വിവരങ്ങൾ പുറത്തുവിട്ടത്. രോഗലക്ഷണങ്ങൾ കാൽപ്പാദങ്ങളിലെ നീര്, മൂത്രത്തിൽ പഴുപ്പ്, മൂത്രമൊഴിക്കുമ്പോൾ വേദന തുടങ്ങിയവ വൃക്കരോഗങ്ങളുടെ കാരണമാവാം. ആവർത്തിച്ചുവരുന്ന മൂത്രത്തിലെ അണുബാധയും രോഗസൂചനയാവാം. ഇങ്ങനെയുള്ളവർ മൂത്രത്തിൽ പ്രോട്ടീനിന്റെ സാന്നിധ്യവും രക്തത്തിൽ ടോക്സിനുകളുടെ അളവും പരിശോധിക്കണം. സ്വയംചികിത്സ നടത്തരുത് വൃക്കരോഗമുള്ളവർ യാതൊരു കാരണവശാലും സ്വയംചികിത്സ നടത്തരുത്. ഡോക്ടറുടെ പരിശോധനയും മേൽനോട്ടവുമില്ലാതെ ചികിത്സിക്കുന്നത് സ്ഥിതി രൂക്ഷമാക്കാം. രോഗകാരണങ്ങൾ പല മരുന്നുകളുടെയും നിരന്തരമായ ഉപയോഗം, വേദനാസംഹാരികൾ അധികമായി തുടരെ കഴിക്കൽ, ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത്, വ്യായാമമില്ലായ്മ. ചികിത്സ തുടക്കത്തിൽ മരുന്നുകൊണ്ട് നിയന്ത്രിക്കാം. രോഗം മൂർച്ഛിച്ചാൽ ഡയാലിസിസ് വേണ്ടിവരും. വൃക്ക തകരാറിലാകുന്നതിന്റെ വേഗം കുറയ്ക്കാൻ ആധുനിക മരുന്നുകളുണ്ട്. മൂലകോശത്തിൽനിന്ന് വൃക്ക വികസിപ്പിക്കാനുള്ള ഗവേഷണം ഇപ്പോൾ നടക്കുന്നുണ്ട്. 15-20 വർഷംകൊണ്ട് ഇത് യാഥാർഥ്യമാവുമെന്ന് കരുതുന്നു. ശരീരത്തിൽ ധരിക്കാവുന്ന വിധമുള്ള കിഡ്നിക്കു രൂപംനല്കാനും ഗവേഷണം അതിവേഗം പുരോഗമിക്കുന്നു. വീട്ടിൽവെച്ച് ചെയ്യാവുന്ന ഹീമോ ഡയാലിസിസ് ഇന്ത്യയിൽ ചിലയിടങ്ങളിലുണ്ടെങ്കിലും കേരളത്തിലില്ല. പെരിറ്റോണിയൽ ഡയാലിസിസാണ് ഈ രംഗത്തെ മറ്റൊരു ആധുനിക ചികിത്സ. വിവരങ്ങൾക്ക് കടപ്പാട് ഡോ. എബി ഏബ്രഹാം, ചീഫ് നെഫ്രോളജിസ്റ്റ് Content Highlight:Kidney Disease Sufferers Doubled In India, Kidney Disease in Indi


from mathrubhumi.latestnews.rssfeed https://ift.tt/2HhzBMd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages