മലപ്പുറം: സംസ്ഥാനത്ത് പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഇനിമുതൽ ദേശീയതലത്തിലെ ഏകീകൃത സംവിധാനമായ വാഹൻ സോഫ്റ്റ്വേറിലേക്ക് മാറുന്നു. മുഴുവൻ ആർ.ടി. ഓഫീസുകളിലും മാർച്ച് 18-മുതൽ പുതിയ പദ്ധതി നടപ്പാകും. വാഹനവിൽപ്പനയിലെ ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായാണ് രജിസ്ട്രേഷൻ സോഫ്റ്റ്വേറിൽ മാറ്റംവരുത്തുന്നത്. പുതിയ സംവിധാനത്തിന്റെ ഭാഗമായി നിലവിൽ താത്കാലിക രജിസ്ട്രേഷൻ എടുത്തിട്ടുള്ള വാഹനങ്ങൾ 16-ാം തീയതിക്കകം രജിസ്റ്റർചെയ്യണമെന്ന് ജില്ലാ ആർ.ടി.ഒമാർ ഉടമകൾക്ക് നിർദേശംനൽകി. 18-ന് ശേഷം താത്കാലിക രജിസ്ട്രേഷൻ തീരുന്ന വാഹനങ്ങളും ഇപ്രകാരം രജിസ്റ്റർചെയ്യണം. വാഹൻ സോഫ്റ്റ്വേറിലേക്ക് മാറുന്നതോടെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഉടമസ്ഥാവകാശം മാറ്റൽ, ഫാൻസി നമ്പർ ബുക്കിങ് എന്നിവയിൽ കാതലായ മാറ്റങ്ങളാണ് വരുന്നത്. വാഹനം വിൽക്കുമ്പോൾ ഉടമ രജിസ്ട്രേഷൻ രേഖകളും വാഹനം വാങ്ങുന്ന ആളുടെ ആധാർ വിവരങ്ങൾ, മൊബൈൽനമ്പർ എന്നിവ അതത് മോട്ടോർവാഹനവകുപ്പ് ഓഫീസുകളിൽ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുമ്പോൾ വാങ്ങുന്ന ആളുടെ മൊബൈൽനമ്പറിലേക്ക് ഒറ്റത്തവണ പാസ്വേഡ് അയയ്ക്കും. ഈ നമ്പർ കൈമാറിയാൽ ഓഫീസ് നടപടിക്രമങ്ങൾ പൂർത്തിയാകും. ഒരാൾ അറിയാതെ അയാളുടെ പേരിലേക്ക് വാഹനരജിസ്ട്രേഷൻ മാറ്റുന്നത് ഒഴിവാക്കാനാണ് ഈ സംവിധാനം. പുതിയ ഉടമയ്ക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തപാലിൽ ലഭിക്കും. Content Highlights;Vahan to drive in online vehicle registration across Kerala on March 18
from mathrubhumi.latestnews.rssfeed https://ift.tt/2F1dCpn
via
IFTTT
No comments:
Post a Comment