അദ്വാനിക്കു പിന്നാലെ മുരളി മനോഹര്‍ ജോഷിയേയും ഒഴിവാക്കി; സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി ജോഷി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 26, 2019

അദ്വാനിക്കു പിന്നാലെ മുരളി മനോഹര്‍ ജോഷിയേയും ഒഴിവാക്കി; സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി ജോഷി

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാക്കള്‍ക്ക് ബി.ജെ.പി സീറ്റ് നിഷേധിക്കുന്നു. എല്‍.കെ അദ്വാനിക്കു പിന്നാലെ മുരളി മനോഹര്‍ ജോഷിക്കും പാര്‍ട്ടി സീറ്റ് നിഷേധിച്ചു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോഷി മത്സരിക്കേണ്ടെന്ന നിര്‍ദേശമാണ് പാര്‍ട്ടി നല്‍കിയത്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാംലാല്‍ ആണ് മത്സരിക്കേണ്ടെന്ന നിര്‍ദേശം നല്‍കിയതെന്ന് ജോഷി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടില്‍ കടുത്ത അതൃപ്തിയാണ് ജോഷി പ്രകടിപ്പിച്ചിരിക്കുന്നത്.

2014ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു വേണ്ടി വാരണാസി മണ്ഡലം ഒഴിഞ്ഞുനല്‍കിയ ജോഷി കാണ്‍പൂരില്‍ മത്സരിക്കുകയായിരുന്നു. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു ജോഷി ഇവിടെ വിജയിച്ചത്. ആകെ പോള്‍ ചെയ്തതില്‍ 57% വോട്ടുകളും ജോഷി നേടിയിരുന്നു.

എന്നാല്‍, അദ്വാനിയും ജോഷിയും പാര്‍ട്ടിയുടെ 'മാര്‍ഗദര്‍ശക്' ആണെന്നും പാര്‍ട്ടി കെട്ടിപ്പടുത്തതില്‍ അവരോട് നന്ദിയുണ്ടെന്നും ബി.ജെ.പി നേതാവ് സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു. ബി.ജെ.പിയുടെ കാര്യത്തില്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരോട് എന്തുകൊണ്ട് മുലായം സിംഗ് യാദവിന് അദ്ദേഹത്തിന്റെ സീറ്റ് നിഷേധിച്ചുവെന്നാണ് ചോദിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.



from mangalam.com https://ift.tt/2FzO1p0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages