ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ വികാരം കോണ്‍ഗ്രസ് മാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സിംഗ് സുര്‍ജേവാല അറിയിച്ചു.
അതേസമയം, രാഹുല്‍ സ്ഥിരം മണ്ഡലമായ അമേത്തിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. രണ്ടാമതൊരു മണ്ഡലത്തില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ മാത്രമാണ് വയനാട് അടക്കമുള്ളവ പരിഗണിക്കുക. രണ്ടാമതൊരു സീറ്റില്‍ മത്സരിക്കുന്നതില്‍ രാഹുല്‍ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.
ആദ്യ രണ്ട് ഘട്ടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലെ മണ്ഡലങ്ങളില്‍ പ്രചാരണത്തിനുള്ള മുന്‍നിര നേതാക്കളുടെ പട്ടിക എ.ഐ.സി.സി പുറത്തുവിട്ടു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിംഗ്, പ്രിയങ്ക ഗാന്ധി വദ്ര തുടങ്ങിയവരാണ് പട്ടികയിലെ താരങ്ങള്‍. കെ.സി വേണുഗോപാലും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
അതിനിടെ, ദക്ഷിണേന്ത്യയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി മത്സരിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. മോഡി മത്സരിക്കാനെത്തുമെന്ന് പറഞ്ഞുകേട്ടിരുന്ന ബംഗലൂരു സൗത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. തേജസ്വി സൂര്യയാണ് സ്ഥാനാര്‍ത്ഥി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുമെന്ന വാര്‍ത്ത പരന്നതോടെയാണ് മോഡിയും ദക്ഷിണേന്ത്യയിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
from mangalam.com https://ift.tt/2FvYdNM
via IFTTT
No comments:
Post a Comment