കൊല്ലം : ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോകലിനിരയായ പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തി. കേരളത്തിലെ ഷാഡോ പോലീസ് മുംബൈയില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. പ്രതി മുഹമ്മദ് റോഷനെ കസ്റ്റഡിയില്‍ എടുത്തു. പത്തു ദിവസം മുമ്പായിരുന്നു പെണ്‍കുട്ടിയെ ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടു പോയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു.
ഇന്നലെ രാത്രിയിലാണ് റോഷനെയും പെണ്‍കുട്ടിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത് എന്നാണ് വിവരം. നാല് ദിവസത്തിന് മുൻപാണ് പെൺകുട്ടിയും യുവാവും മഹാരാഷ്ട്രയിലെത്തിയതെന്നാണ് വിവരം. ഫോൺകോളുകൾ പരിശോധിച്ച് അവ പിന്തുടര്‍ന്നാണ് പൊലീസ് മുംബൈയിൽ എത്തിയത്. പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. വൈദ്യ പരിശോധനയും നടത്തും. അതിന് ശേഷമായിരിക്കും കേരളത്തിലേക്ക് കൊണ്ടു വരിക. കൂടുതൽ കാര്യങ്ങൾ പുറത്ത് വിടാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.
ആദ്യം ബാംഗ്ലൂരിലും പിന്നെ രാജസ്ഥാനിലും അന്വേഷണം നടത്തിയ പോലീസ് മഹാരാഷ്ട്രയില്‍ ഇവര്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അവിടേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. നേരത്തേ ഇവരെ കാണാതായതിന് പിന്നാലെ എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഇരുവരും ബംഗലുരുവിലേക്ക് പോയതായുള്ള തെളിവുകള്‍ നേരത്തേ പോലീസിന് കിട്ടിയിരുന്നു. കൂട്ടുപ്രതികള്‍ എറണാകുളം റെയില്‍വേ സ്‌റ്റേഷന്‍ വരെ അനുഗമിക്കുകയും ചെയ്തതായി വിവരം കിട്ടിയിരുന്നു. ഇതിന് പിന്നാലെ പ്രതികൾ സഞ്ചരിച്ചിരുന്ന കാർ ഇന്നലെ രാത്രി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കായംകുളത്ത് നിന്നാണ് അക്രമികൾ സഞ്ചരിച്ച കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഓച്ചിറയില്‍ പ്‌ളാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ടു പ്രതിമയുണ്ടാക്കി വില്‍പ്പന നടത്തിവന്നിരുന്ന വഴിയോര കച്ചവടക്കാരായ രാജസ്ഥാനി ദമ്പതികളടെ മകളാണ് പെണ്‍കുട്ടി. 13 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ മാതാപിതാക്കളെ മര്‍ദ്ദിച്ച ശേഷം തട്ടിക്കൊണ്ടു പോയി എന്നായിരുന്നു പരാതി. സംഭവം നടന്നതിന് പിന്നാലെ മാതാപിതാക്കള്‍ പോലീസില്‍ എത്തി പരാതി നലകിയിരുന്നു. കച്ചവടം നടത്തുന്ന സ്ഥലത്തിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള ഷെഡ്ഡിലായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ താമസിച്ചിരുന്നത്. അവിടെ കയറിയാണ് മകളെ തട്ടിക്കൊണ്ടു പോയതെന്നായിരുന്നു പിതാവ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മുഖ്യപ്രതിക്കും മറ്റു കൂട്ടുപ്രതികള്‍ക്കുമെതിരേ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
from mangalam.com https://ift.tt/2Fr43Qz
via IFTTT
No comments:
Post a Comment