തിരുവനന്തപുരം:തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രജീവനക്കാരുടെ പ്രത്യേക അവധി വേതന ചെലവ് ഏറ്റെടുത്ത് ബോർഡ് ഉത്തരവിറക്കി. സ്ത്രീജീവനക്കാരുടെ ആർത്തവകാല അവധി ശമ്പളം വഹിക്കാൻ ബോർഡ് തീരുമാനിച്ചു. അശുദ്ധികൾ കാരണം ജീവനക്കാർക്ക് ക്ഷേത്രത്തിൽ കയറാൻ സാധിക്കാത്തതിന് അനുവദിക്കുന്ന ക്യാഷ്വൽ ലീവിന്റെ വേതനവും മുൻകാല പ്രാബല്യത്തോടെ ബോർഡ് നൽകും. 2017ൽ ക്ഷേത്ര ജീവനക്കാർക്ക് ഗ്രൂപ്പ് ഫോർ ജീവനക്കാരുടെ ഗണത്തിൽപ്പെടുത്തിയതോടെയാണ് അതുവരെ നൽകിയിരുന്ന അധിക ലീവ് ആനുകൂല്യം എടുത്തുകളഞ്ഞത്. കഴിഞ്ഞ ബോർഡ് ഭരണകാലത്തെ തീരുമാനം തിരുത്തി ആനുകൂല്യം പുനഃസ്ഥാപിച്ച ഉത്തരവ് ബുധനാഴ്ചയാണ് ബോർഡ് ഇറക്കിയത്. ക്ഷേത്ര ജീവനക്കാരായ സ്ത്രീകൾക്ക് ആർത്തവകാലത്ത് മാസം അഞ്ച് ദിവസം കണക്കാക്കി പ്രതിവർഷം 60 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ 30 ദിവസത്തെ ശമ്പളം ബോർഡ് വഹിക്കും. നിലവിൽ അവധിയെടുക്കുന്ന ഈ ദിവസങ്ങളിൽ പകരക്കാരുടെ ശമ്പളം ജീവനക്കാരി നൽകണമായിരുന്നു. പകരം വ്യവസ്ഥ വേതനം ഏറ്റെടുത്തെന്ന് മാത്രമല്ല തീരുമാനത്തിന് 2018 ജൂലൈ ഒന്ന് മുതൽ മുൻകാല പ്രബല്യവും ബോർഡ് നൽകിയിട്ടുണ്ട്. ഇതു കൂടാതെ മരണം, ജനനം തുടങ്ങിയവ കാരണം ഉണ്ടാകുന്ന അശുദ്ധി ദിനങ്ങളിലെ അവധിയുടെ ശമ്പളം ചെലവും ബോർഡ് വഹിക്കും. എല്ലാ ക്ലാസ് ഫോർ ജീവനക്കാർക്കും വർഷം 20 കാഷ്വൽ ലീവ് ഉള്ളതിൽ 12 എണ്ണത്തിന് ഈ അനുകൂല്യം നൽകും. ഇതിന് 2018 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യം നൽകിയിട്ടുണ്ട്. ദേവസ്വം ബോർഡ് തീരുമാനം പെരുമാറ്റചട്ട ലംഘനാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി. content highlights:travancore devaswom board violates model code of conduct
from mathrubhumi.latestnews.rssfeed https://ift.tt/2WfuCiq
via
IFTTT
No comments:
Post a Comment