ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസിനു ശേഷം വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാവുന്ന വിവിധ കോഴ്സുകളുടെ സംക്ഷിപ്തരൂപം സി.ബി.എസ്.ഇ. പുറത്തിറക്കി. 113 കോഴ്സുകളുടെ വിവരങ്ങളാണ് ഇതിലുള്ളത്. ബോർഡിന്റെ വിദ്യാർഥി സൗഹൃദ നടപടികളുടെ ഭാഗമായാണ് സംക്ഷിപ്തരൂപം പുറത്തിറിക്കിയതെന്ന് ചെയർപേഴ്സൺ അനിത് കർവാൾ പറഞ്ഞു. വിദ്യാർഥികളുടെ നിലവാരത്തിനും അഭിരുചിക്കും അനുസരിച്ച് ഉന്നതവിദ്യാഭ്യാസത്തിനുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരമ്പരാഗത, ജനപ്രിയ, പുതുതലമുറ കോഴ്സുകളുടെ പട്ടികയാണ് ബോർഡ് തയ്യാറാക്കിയിരിക്കുന്നത്. ഓരോ വിഷയത്തിലുമുള്ള ബിരുദ, ബിരുദാനന്തരബിരുദ, ഗവേഷണ തലങ്ങളിലുള്ള കോഴ്സുകൾ, പഠിപ്പിക്കുന്ന കോളേജുകൾ, സർവകലാശാലകൾ, ഓരോ കോഴ്സിനും വേണ്ട യോഗ്യത തുടങ്ങിയ വിവരങ്ങൾ http://cbse.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. രാജ്യത്ത് 900-ഓളം സർവകലാശാലകളും 41,000-ലേറെ കോളേജുകളുമുള്ളതിനാൽ സംക്ഷിപ്തരൂപം സമഗ്രമല്ലെന്ന് വ്യക്തമാക്കുന്ന ബോർഡ് വിശദവിവരങ്ങൾക്ക് യു.ജി.സി., എ.ഐ.സി.ടി.ഇ., നാക്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ വെബ്സൈറ്റുകൾ സന്ദർശിക്കണമെന്നും നിർദേശിക്കുന്നു. Content Highlights: CBSE Releases compendium of academic courses after plus two
from mathrubhumi.latestnews.rssfeed https://ift.tt/2UKB00V
via
IFTTT
No comments:
Post a Comment