തൃശ്ശൂർ: സംസ്ഥാനത്തെ പാഠപുസ്തകങ്ങളിൽ നവോത്ഥാനമൂല്യങ്ങളും പ്രളയാനന്തര കേരളവും ഉൾപ്പെടുത്തും. 2021-ൽ പാഠപുസ്തകങ്ങൾ മാറുമ്പോൾ ഈ വിഷയങ്ങളും കുട്ടികൾക്ക് പഠിക്കാൻ അവസരമുണ്ടാകണമെന്ന വിധത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് നടന്ന രണ്ട് സെമിനാറുകളിലും ഈ വിഷയങ്ങൾ ഉയർന്നുവന്നു. പാഠ്യപദ്ധതി പരിഷ്കരണ കമ്മിറ്റി തയ്യാറാക്കുന്ന നയരേഖയിൽ, സെമിനാറുകളിൽ ഉരുത്തിരിഞ്ഞ വിഷയങ്ങൾ ഉൾപ്പെടുത്തും. 2020 ഓഗസ്റ്റിൽ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ എല്ലാ പ്രവർത്തനവും പൂർത്തീകരിച്ച് പുസ്തകങ്ങൾ അച്ചടിക്കാൻ കൊടുക്കണമെന്ന ഉദ്ദേശ്യത്തിലാണ് സർക്കാർ. 2021 ജൂണിൽ ഇവ കുട്ടികളുടെ കൈയിലെത്തും. ഫെബ്രുവരി ആദ്യയാഴ്ചയും കഴിഞ്ഞയാഴ്ചയുമാണ് സെമിനാറുകൾ നടന്നത്. അഞ്ചുവർഷം കൂടുമ്പോഴാണ് പാഠ്യപദ്ധതി പരിഷ്കരിക്കുന്നത്. സെമിനാറുകളിൽ ഉയർന്ന പ്രധാന കാര്യങ്ങൾ വൈകാരിക തീവ്രതയുള്ള ഒരു തലമുറയല്ല വളർന്നുവരേണ്ടത്. പകരം രാഷ്ട്രീയമായും സാമൂഹികമായും ഉയർന്ന മൂല്യബോധമുള്ള സമൂഹമാണ് സൃഷ്ടിക്കേണ്ടത്. അതിന് നവോത്ഥാനമൂല്യങ്ങളെ ഉയർത്തിക്കാട്ടുകതന്നെ വേണം. പ്രളയകാലത്തും അതിനുശേഷവുമുള്ള കേരളത്തെക്കുറിച്ച് കുട്ടികളിൽ നല്ല അവബോധം ഉണ്ടാവണം. ദുരന്തനിവാരണപ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾ മനസ്സിലാക്കിയിരിക്കണം. അന്ധവിശ്വാസങ്ങളെ അകറ്റി ശാസ്ത്രം പ്രചരിപ്പിക്കണം. സ്ത്രീപുരുഷസമത്വത്തെക്കുറിച്ച് കുട്ടികളിൽ ബോധം ഉണ്ടാക്കണം. മതേതരബോധം വളർത്തിയെടുക്കണം. പരിസ്ഥിതിയോടുള്ള താത്പര്യം കൂട്ടണം. Content Highlights: Kerala School Education, School Curriculum reform
from mathrubhumi.latestnews.rssfeed https://ift.tt/2Fr51xq
via
IFTTT
No comments:
Post a Comment