ആലത്തൂരില്‍ നടക്കുന്നത് സ്റ്റാര്‍ സിങ്ങര്‍ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല, രമ്യ ഹരിദാസിനെ പരിഹസിച്ച് ദീപ നിശാന്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 26, 2019

ആലത്തൂരില്‍ നടക്കുന്നത് സ്റ്റാര്‍ സിങ്ങര്‍ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല, രമ്യ ഹരിദാസിനെ പരിഹസിച്ച് ദീപ നിശാന്ത്

കേരളം തെരഞ്ഞെടുപ്പ് ചൂടിലാണ്. പല മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാര്‍ത്ഥികളെ തന്നെയാണ് എല്‍ഡിഎഫും യുഡിഎഫും ബിജെപിയും നിര്‍ത്തിയിരിക്കുന്നത്. സിപിഎം അനായാസ വിജയം ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. പികെ ബിജു വിജയം ഉറപ്പിച്ചപ്പോഴാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രമ്യ ഹരിദാസ് എത്തുന്നത്. ഇതോടെ പോരാട്ടം ചൂട് പിടിച്ചു. ഇതിനിടെയാണ് രമ്യ ഹരിദാസിന്റെ പ്രചരണ രീതിയെ വിമര്‍ശിച്ച് ദീപാ നിശാന്ത് രംഗത്തെത്തിയത്.

രമ്യയുടെ പ്രചാരണ കുറിപ്പ് ഷെയര്‍ ചെയ്ത് ദീപ നിശാന്തിന്റെ പരിഹാസം ഇങ്ങനെ: 'ഒന്നോര്‍ക്കണം പൗരസംരക്ഷണത്തിനും നിയമനിര്‍മ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു, ഡാന്‍സ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യര്‍ത്ഥന നടത്തുന്നവര്‍ പുലര്‍ത്തണമെന്ന അപേക്ഷയുണ്ട്. ഒരു ജനാധിപത്യമതേതര രാഷ്ട്രത്തില്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടത്.' ദീപ കുറിച്ചു. ഇതിന് പിന്നാലെ ദീപയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളും സജീവമാണ്. ഒരു വിഭാഗം സമൂഹമാധ്യമത്തില്‍ പ്രതിഷേധം കടുപ്പിച്ചതോടെ ദീപ നിശാന്ത് കമന്റ് ബോക്‌സ് പൂട്ടേണ്ടിയും വന്നതായി എതിരാളികള്‍ ആരോപിക്കുന്നു.

'എനിക്ക് വീമ്പുപറയാന്‍ ഇരുപതിനായിരം കോടിയുടെ കണക്ക് എന്റെ കൈവശം ഇല്ല . എന്റെ കയ്യിലുള്ളത് ആവോളം സ്‌നേഹവും, കഠിനാധ്വാനവും മാത്രമാണ്. അത് മുഴുവനായും ആലത്തൂര്‍ക്കാര്‍ക്ക് സമ്മാനിക്കും. കുട്ടിക്കാലത്തെ കഷ്ടപ്പാടുകളും കണ്ണീരും മാറിയത് പൊതുപ്രവര്‍ത്തകയായപ്പോഴാണ്. കാരണം എന്നേക്കാള്‍ വേദനയുള്ളവര്‍ വേറെയുമുണ്ടെന്ന് മനസ്സിലായി. കുട്ടിക്കാലത്തെ വലിയ ആഗ്രഹമായിരുന്നു മാളികപ്പുറമാകുക എന്നുള്ളത്. ഇനി ഇരുപത് കൊല്ലം കാത്തിരിക്കണം.' അനില്‍ അക്കരെ കുറിച്ചിരുന്നു. ഇതിനെയും പോസ്റ്റിലൂടെ ദീപ വിമര്‍ശിക്കുന്നുണ്ട്.

ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്കു വേണ്ടിയുള്ള വോട്ടഭ്യര്‍ത്ഥനയാണ്.ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേജിലാണ് ആദ്യത്തെ ചിത്രം. ഫണ്ട് ശേഖരണത്തിനുള്ള പരസ്യവാചകം ശ്രദ്ധിക്കുക.' രമ്യ തെരഞ്ഞെടുക്കപ്പെട്ടാല്‍ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം പി ആവും' എന്നാണ് അവകാശവാദം.ദീര്‍ഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാര്‍ഗവി തങ്കപ്പന്‍ 1971ലെ പൊതു തിരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ എം പി യായി ലോകസഭയില്‍ എത്തിയ ചരിത്രം മറന്നിട്ടുണ്ടാകണം.

രണ്ടാമത്തെ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത് ബഹു. എം എല്‍ എ ശ്രീ.അനില്‍ അക്കരയാണ്. തങ്ങളുടെ സ്ഥാനാര്‍ത്ഥി കടന്നു പോന്ന ജീവിതത്തിന്റെ വേനല്‍വിതാനങ്ങളും കനല്‍വഴികളും പറഞ്ഞ് വോട്ടഭ്യര്‍ത്ഥിക്കുന്നതില്‍ തെറ്റൊന്നുമില്ല. മാളികപ്പുറത്തമ്മയാകലാണ് ജീവിതലക്ഷ്യമെന്ന പ്രഖ്യാപനവും നന്നായിട്ടുണ്ട്.

ഒന്നോര്‍ക്കണം പൗരസംരക്ഷണത്തിനും നിയമനിര്‍മ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാന്‍സ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യര്‍ത്ഥന നടത്തുന്നവര്‍ പുലര്‍ത്തണമെന്ന അപേക്ഷയുണ്ട്.ഒരു ജനാധിപത്യമതേതര രാഷ്ട്രത്തില്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടത്.

'ഒന്നു രണ്ടു ചിരട്ട കുടിപ്പോളം അച്ഛനുണ്ടോ വരുന്നെന്ന് നോക്കണം!

രണ്ടു നാലു ചിരട്ട കുടിച്ചെന്നാല്‍ ,അച്ഛനാരെടാ ഞാനെടാ, മോനെടാ ' എന്ന ചാരായ യുക്തിയാണ് മറുപടിയെങ്കില്‍ സുലാന്‍.



from mangalam.com https://ift.tt/2Fr44UD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages