പത്തനംതിട്ട : സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം വൈകിയത് പ്രചരണത്തില്‍ ആദ്യമൊക്കെ പിന്നിലാക്കിയെങ്കിലും മികച്ച സ്വീകരണമാണ് സുരേന്ദ്രന് പത്തനംതിട്ടയില്‍ ഇപ്പേള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. താടി വളര്‍ത്തി കറുത്ത ഷര്‍ട്ട് അണിഞ്ഞാണ് സുരേന്ദ്രന്‍ എല്ലായിടത്തും പ്രചരണത്തിന് എത്തുന്നത്.
ശബരിമല തന്നെയാണ് പ്രചാരണ ആയുധമെന്ന് ബി.ജെ.പി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. താടി വളര്‍ത്തി കറുത്ത ഷര്‍ട്ടണിഞ്ഞ് തങ്ങളുടെ നേതാവെത്തുമ്പോള്‍ അണകളുടെ ആവേശം അണപൊട്ടുകയാണ്.
കേരളത്തില്‍ ബി.ജെ.പി ഏറ്റവും കൂടുതല്‍ വിജയപ്രതീക്ഷ അര്‍പ്പിക്കുന്ന നേതാവാണ് സുരേന്ദ്രന്‍. ഏറെ വിവാദങ്ങള്‍ക്കും കാത്തിരിപ്പിനും ഒടുവിലാണ് സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം ബി.ജെ.പി കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചത്. കാത്തുനിന്ന പ്രഖ്യാപണം എത്തിയതോടെ അണികളുടെ ആവേശം അണപൊട്ടുകയായിരുന്നു.
ശബരിമല സമരനായകന്‍ എന്ന പരിവേഷത്തോടെയാണ് സുരേന്ദ്രന്റെ പ്രചാരണം. ഈ വീരപരിവേഷമാണ് സുരേന്ദ്രനെ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കിയാല്‍ മതിയെന്ന നിര്‍ദേശം തന്നെയാണ് പാര്‍ട്ടിയും നല്‍കിയിരിക്കുന്നത്.
from mangalam.com https://ift.tt/2FzOzey
via IFTTT
No comments:
Post a Comment