ലക്‌നൗ: ''ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ മിടുക്ക് ടീ ഷര്‍ട്ടും ചായക്കപ്പും വില്‍ക്കുന്നതിലാണോ? നമ്മള്‍ തെരഞ്ഞെടുത്തത് പ്രചാരമന്ത്രിയെയാണോ പ്രധാനമന്ത്രിയെയാണോ? '' പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്ഷായേയും അധിക്ഷേപിച്ച നേതാവിനെ ബിജെപി പുറത്താക്കി. മുപ്പതു വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ മുന്‍ വക്താവ് കൂടിയായ ഐപി സിംഗിനെയാണ് പാര്‍ട്ടി പുറത്താക്കിയത്.
ഗുജറാത്തി കള്ളന്മാര്‍ എന്നായിരുന്നു ഐപി സിംഗ് നരേന്ദ്രമോഡിയേയും അമിത്ഷായേയും വിശേഷിപ്പിച്ചത്. ഹിന്ദി സംസാരിക്കുന്ന ജനങ്ങളെ അഞ്ചു വര്‍ഷമായി ഗുജറാത്തിലെ രണ്ടു കൊള്ളക്കാര്‍ ചേര്‍ന്ന് കബളിപ്പിച്ചുകൊണ്ടിരിക്കുന്നു. നമ്മളോ നിശ്ശബ്ദരായും ഇരിക്കുന്നു എന്ന സിംഗിന്റെ ട്വീറ്റ് വലിയ വിവാദമാണ് വിളിച്ചു വരുത്തിയിരിക്കുന്നത്. ട്വീറ്റുകളിലൂടെയാണ് ഐ പി സിങ് ബിജെപി നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനം നടത്തിയത്.
ബിജെപി നേതാക്കളെ വിമര്‍ശിച്ച ബിജെപി നേതാവ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ പുകഴ്ത്തുകയും ചെയ്തു. അഖിലേഷിന്റെ സ്ഥാനാര്‍ത്ഥിത്വം ഉത്തര്‍പ്രദേശിലെ യുവാക്കളില്‍ ആവേശം ഉയര്‍ത്തുന്നുണ്ടെന്നും തന്റെ വീട് പ്രചാരണ ഓഫീസായി അഖിലേഷിന് വേണമെങ്കില്‍ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും സത്യം തുറന്നുപറയുന്നത് കുറ്റകൃത്യമായി കാണുന്ന പാര്‍ട്ടിയില്‍ ജനാധിപത്യം നഷ്ടമായിരിക്കുന്നു എന്നും ഐ പി സിങ് പ്രതികരിച്ചു.
from mangalam.com https://ift.tt/2Fv8tWH
via IFTTT
No comments:
Post a Comment