ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുദ്രാവാക്യം ഒരിക്കല്‍കൂടി തിരിച്ചുപയോഗിച്ച് ബിജെപി. റാഫേല്‍ കരാറിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ഉപയോഗിച്ച 'ചൗക്കീദാര്‍ ഛോര്‍ ഹെ' (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യമാണ് തിരിച്ചടിയായിരിക്കുന്നത്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലെ പേര് ചൗക്കിദാര്‍ നരേന്ദ്ര മോദി എന്നാക്കി മാറ്റുകയായിരുന്നു.
പ്രധാനമന്ത്രിക്ക് പിന്നാലെ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, ജെപി നദ്ദ എന്നിവരും ചൗക്കീദാര്‍ എന്ന പേര് സ്വന്തം പേരിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
മെം ഭി ചൗക്കിദാര്‍ (ഞാനും കാവല്‍ക്കാരന്‍) എന്ന കാമ്പയിന്റെ ഭാഗമായി നരേന്ദ്രമോദി തുടക്കം കുറിച്ചതിന് പിന്നാലെയാണ് ട്വിറ്ററിലെ പേരുമാറ്റം. നേരത്തെ 2014ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമ്പോളും അദ്ദേഹം ചൗക്കിദാര്‍ എന്ന പേര് ഉപയോഗിച്ചിരുന്നു.
from mangalam.com https://ift.tt/2FiQvrO
via IFTTT
No comments:
Post a Comment