പി.സി.ജോര്‍ജ് എന്‍ഡിഎയിലേക്കെന്ന് സൂചന; ബിജെപിയുമായി ചര്‍ച്ച നടത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 27, 2019

പി.സി.ജോര്‍ജ് എന്‍ഡിഎയിലേക്കെന്ന് സൂചന; ബിജെപിയുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: പി.സി.ജോർജിന്റെ ജനപക്ഷം പാർട്ടി എൻഡിഎയിൽ ചേരുമെന്ന് സൂചന. ബിജെപി കേന്ദ്ര നേതാക്കളുമായി പി.സി.ജോർജ് ചർച്ച നടത്തി. പത്തനംതിട്ടയിലെ വിജയത്തിന് പി.സി.ജോർജിന്റെ സഹകരണം അനിവാര്യമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് പി.സി.ജോർജിനെ എൻഡിഎയിലേക്കെത്തിക്കാൻ ബിജെപി നേതാക്കൾ ശ്രമിക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ ബിജെപിയോട് സഹകരിച്ച് പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിച്ചിരുന്നു. പിന്നീട് യുഡിഎഫിലേക്ക് ചേക്കേറാൻ പി.സി.ജോർജ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അദ്ദേഹത്തെ മുന്നണിയിലെടുക്കുന്നതിനെ കേരള കോൺഗ്രസ് മാണിവിഭാഗം കർശനമായി എതിർക്കുകയായിരുന്നു. മറ്റു ഘടകകക്ഷികൾക്കും പി.സി.ജോർജിനെ യുഡിഎഫിലെടുക്കുന്നതിനോട് താത്പര്യമില്ലായിരുന്നു. തുടർന്ന് അദ്ദേഹം പത്തനംതിട്ടയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തെ എൻഡിഎയിലെത്തിക്കാൻ ബിജെപി ദേശീയ നേതാക്കൾ ശ്രമം നടത്തുന്നത്. പി.സി.ജോർജിനെ ഒപ്പം കൂട്ടിയാൽ പത്തനംതിട്ടയിൽ പ്രബല വിഭാഗമായ ക്രിസ്ത്യൻ സമുദായത്തിന്റെ വോട്ട് ഉറപ്പിക്കാനാകുമെന്നാണ് ബിജെപി നേതാക്കൾ പ്രതീക്ഷിക്കുന്നത്. കെ.സുരേന്ദ്രനാണ് പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥി. പത്തനംതിട്ട ലോക്സഭയിൽ ഉൾപ്പെട്ടതാണ് പി.സി.ജോർജിന്റെ മണ്ഡലമായ പൂഞ്ഞാർ. Content Highlights: PC George-NDA-BJP


from mathrubhumi.latestnews.rssfeed https://ift.tt/2HOgqtV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages