കേരളത്തിൽ എൻഡിഎ മുന്നണിയുടെ ഭാഗമാകാൻ പി.സി ജോർജ് എംഎൽഎ. ഇദ്ദേഹത്തിന്റെ പാർട്ടിയായ കേരള ജനപക്ഷത്തിനെ എൻഡിഎ മുന്നണിയുടെ ഭാഗമാക്കാനുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. യുഡിഎഫിൽ ഉൾപ്പെടുത്താമെന്ന് പറഞ്ഞ് കോൺഗ്രസ് വഞ്ചിച്ചുവെന്നും വിശ്വാസത്തെ തകർക്കുന്ന ഇടതുപക്ഷവുമായി യോജിച്ചുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ മുന്നണിയുടെ ഭാഗമാകാൻ ശ്രമം നടക്കുന്നുതായി വാർത്തകൾ ഉണ്ടല്ലോ? കേരള രാഷ്ട്രീയത്തിലെ ഒരു രാഷ്ട്രീയ കക്ഷിയെന്ന നിലയിൽ കേരള ജനപക്ഷം ഏതെങ്കിലും മുന്നണിയിൽ ചേരാനുള്ള തീരുമാനത്തിലാണ്. വിശ്വാസികളെഅടിച്ചു തകർക്കുന്ന നാണംകെട്ട ഭരണം നടത്തുന്ന ഇടതുപക്ഷവുമായി യോജിച്ചുപോകാൻ കഴിയില്ല. അതോടൊപ്പം കേരള ജനപക്ഷത്തിനെ അപമാനിച്ച കോൺഗ്രസുമായി യോജിച്ചു പോകാനും കഴിയില്ല. ഉമ്മൻചാണ്ടിയും പിണറായി വിജയനും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. രണ്ടും വർഗീയവാദികളാണ്. അവരുമായി യോജിച്ചുപോകാൻ സാധിക്കില്ല. പിന്നെ ചേർന്നുപോകാൻ സാധിക്കുന്ന മുന്നണി എൻഡിഎ ആണുള്ളത്. ഇക്കാര്യത്തിൽ ചർച്ചകൾ തുടങ്ങിയോ? കഴിഞ്ഞ ദിവസം കേരള ജനപക്ഷത്തിന്റെ സംസ്ഥാന കമ്മിറ്റി ചേർന്നിരുന്നു. വിഷയത്തിൽ സ്റ്റേറ്റ് കമ്മിറ്റി എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പലകാര്യങ്ങളും ചർച്ച ചെയ്യാനുണ്ട്. നാലഞ്ചുദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. അതല്ലാതെ പത്തനംതിട്ടയുമായി ഇതിനു ബന്ധമില്ല. ബിജെപിയുടെ ചില നേതാക്കന്മാരുമായും മുന്നണിപ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി സംസാരിച്ചിട്ടുണ്ട്. വിശദാംശങ്ങൾ ഇപ്പോൾ പറയാൻ പറ്റില്ല. നാലഞ്ചുദിവസത്തിനകം ഇക്കാര്യത്തിൽ ഒരു തീരുമാനം അറിയിക്കും. പത്തനംതിട്ടയിലെ മത്സര രംഗത്ത് നിന്ന് പിന്മാറിയിരുന്നല്ലോ, അതിന് ശേഷം വീണ്ടും മത്സരിക്കുമെന്നും പറഞ്ഞിരുന്നു? കോൺഗ്രസ് എന്നെ വഞ്ചിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് പിന്മാറിയാൽ മുന്നണിയിൽ ഉൾപ്പെടുത്താം എന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞിരുന്നു. ഇതാണ് മത്സര രംഗത്ത് നിന്ന് പിന്മാറാൻ തീരുമാനിച്ചത്. എന്നാൽ അവർ വഞ്ചിച്ചു. വഞ്ചകന്മാരുമായി ഇനി ഒരു കൂട്ടുകെട്ടുമില്ല. മുന്നണിയിൽ ഉൾപ്പെടുത്താമെന്ന് പറഞ്ഞ് ചർച്ചകൾക്കായി പലയിടത്തേക്കും വിളിച്ചുവരുത്തി അപമാനിക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചത്. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായാണ് ചർച്ചകൾ നടത്തിയത്. കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടാണ് യുഡിഎഫ് പ്രവേശനത്തിന് കത്തുനൽകിയത്. ആ കത്തിന് മറുപടിപോലും ഇതുവരെ തന്നിട്ടില്ല. Content Highlights:PC George MLA tobe Join NDA
from mathrubhumi.latestnews.rssfeed https://ift.tt/2TBVTde
via
IFTTT
No comments:
Post a Comment