തിരുവനന്തപുരം: തലസ്ഥാനത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ മുകളിലും തീരപ്രദേശങ്ങളിലും ഡ്രോൺ പറന്ന സംഭവത്തിൽ ദുരൂഹതയില്ലെന്ന് റെയ്ഞ്ച് ഐ.ജി. അശോക് യാദവ് . തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തിന് മുകളിലൂടെ പറന്നത് കളിപ്പാട്ട ഡ്രോണാണെന്നാണ് നിഗമനമെന്നും സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ആശങ്കവേണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായും അന്വേഷണം തുടരുകയാണെന്നും ഐ.ജി. വ്യക്തമാക്കി. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിനാണ് ഡ്രോൺ പറന്ന സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസമാണ് തുമ്പയിലെ വി.എസ്.എസ്.സി. ഉൾപ്പെടെയുള്ള തന്ത്രപ്രധാനകേന്ദ്രങ്ങളിൽ ഡ്രോൺ പറന്നതായി കണ്ടെത്തിയത്. തുമ്പ വി.എസ്.എസ്.സിക്ക് പുറമേ കോവളത്തും അന്നേദിവസം ഡ്രോൺ പറന്നിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് തിരുവനന്തപുരം പോലീസ് ആസ്ഥാനത്തിന് മുകളിലൂടെയും ശ്രീപദ്മനാഭക്ഷേത്രത്തിന് മുകളിലൂടെയും ഡ്രോൺ പറന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. അതിനിടെ റെയിൽവേ സർവേയുമായി ബന്ധപ്പെട്ടാണ് ഡ്രോണുകൾ ഉപയോഗിച്ചതെന്ന വിവരത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാനായില്ല. തലസ്ഥാനനഗരത്തിൽ ആകെ 24 പേരുടെ കൈവശമാണ് ഡ്രോണുകളുള്ളത്. ഇതിൽ ഒമ്പതെണ്ണത്തിനുമാത്രമാണ് ലൈസൻസുള്ളത്. Content Highlights:anonymous drone in trivandrum, police says nothing to worry
from mathrubhumi.latestnews.rssfeed https://ift.tt/2WtZa0d
via
IFTTT
No comments:
Post a Comment