തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്ക്കിടെ തന്റെ അച്ഛന്‍ ആര്‍. ബാലകൃഷ്ണപിള്ള കുഴഞ്ഞു വീണപ്പോള്‍ പോലീസ് വേണ്ട വിധത്തില്‍ ഇടപെട്ടില്ലെന്ന് മകനും എംഎല്‍എയുമായ കെ.ബി ഗണേശ് കുമാര്‍. ക്യാബിനറ്റ് റാങ്കുള്ള അദ്ദേഹം പ്രസംഗ വേദിയില്‍ കുഴഞ്ഞു വീണപ്പോള്‍ പോലീസ് നോക്കി നില്‍ക്കുകയായിരുന്നുവെന്നും തികച്ചും നിരുത്തരവാദിത്വപരമായ സമീപനമാണ് ഉണ്ടായതെന്നും ഗണേശ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് ശ്രമിക്കേണ്ടിയിരുന്നു. എന്നാല്‍, അത് ഉണ്ടായില്ല. ഇക്കാര്യമെല്ലാം കൊല്ലം എസ്.പിയോട് പറഞ്ഞതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ ദിവസം അഞ്ചല്‍ കോട്ടുകാലില്‍ എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുന്നതിനിടെയാണ് ബാലകൃഷ്ണപിള്ള തളര്‍ന്നുവീണത്. വാഹനം കടന്നുപോകുന്നതിന് വഴിയൊരുക്കുന്നതിനോ ചികിത്സ ലഭ്യമാക്കുന്നതിനോ പോലീസ് ഇടപെട്ടില്ല. ഇതിനെതിരേ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും കേരള കോണ്‍ഗ്രസ്(ബി) ജില്ലാ പ്രസിഡന്റ് എ.ഷാജു പറഞ്ഞിരുന്നു.
from mangalam.com https://ift.tt/2U4QkcB
via IFTTT
No comments:
Post a Comment