മുംബൈ: ആറു വയസ്സുകാരിയായ അയല്‍വാസിയെ ബലാത്സംഗം ചെയ്ത കേസില്‍ 75കാരന് പോക്‌സോ കോടതി പത്തു വര്‍ഷം തടവുശിക്ഷ വിധിച്ചു. 2016 ഏപ്രില്‍ 16നാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ അയല്‍വാസി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി . അയല്‍വീട്ടില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ അമ്മയാണ് പീഡന വിവരം ആദ്യം അറിഞ്ഞത്. കുട്ടി പീഡനവിവരം മാതാപിതാക്കളോട് പറയുകയും ചെയ്തു.
കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ പ്രതി ജയില്‍വാസം തുടരുകയാണ്. പല തവണ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.
from mangalam.com https://ift.tt/2OwqQ1y
via IFTTT
No comments:
Post a Comment