ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രചരണത്തിനായി റെയില്‍വേയെ ദുരുപയോഗം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. ശതാബ്ദി ട്രെയിനില്‍ മേ ഭീ ചൗക്കിദാര്‍ (ഞാനും കാവല്‍ക്കാരന്‍) എന്ന് രേഖപ്പെടുത്തിയ കപ്പില്‍ ചായ വിതരണം ചെയ്തത് വിവാദമായി. കാത്‌ഗോഡം ശതാബ്ദി ട്രെയിനിലാണ് മേ ഭീ ചൗക്കിദാര്‍ ചായക്കപ്പ് വിതരണം ചെയ്തത്. ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാര്‍ പരാതി നല്‍കിയതോടെ കപ്പ് പിന്‍വലിച്ചു.
സംഭവം വിവാദമായതോടെ ട്രെയിനിലെ കേറ്ററിംഗ് വിഭാഗത്തിന്റെ ചുമതലയുള്ള ഐ.ആര്‍.സി.ടി.സി സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു. സൂപ്പര്‍വൈസര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും കപ്പുകള്‍ പിന്‍വലിച്ചതായും ഐ.ആര്‍.സി.ടി.സി എം.ഡി എം.പി മാള്‍ പറഞ്ഞു. ഇന്നാണ് സംഭവമുണ്ടായത്. എന്നാല്‍ ഉടന്‍ തന്നെ കപ്പുകള്‍ പിന്‍വലിച്ചു. കരാറുകാരനെതിരെ നിയമനടപടിയും ഉണ്ടാകുമെന്നും ഐ.ആര്‍.സി.റ്റി.സി അധികൃതര്‍ അറിയിച്ചു. സംഭവം തിരഞ്ഞെടുപ്പ് കമ്മീഷനെയും അറിയിച്ചിട്ടുണ്ട്.
ഡി.എന്‍ മൊഹന്തി എന്ന യാത്രക്കാരന്റെ നേതൃത്വത്തിലാണ് വിവാദ ചായക്കപ്പിനെതിരെ പരാതി നല്‍കിയത്. ചായക്കപ്പില്‍ രാഷ്ട്രീയ സന്ദേശം കണ്ടതിനാലാണ് പരാതി നല്‍കിയതതെന്ന് മൊഹന്തി പറഞ്ഞു. പ്രധാനമന്ത്രി മോഡിയുടേയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടേയും ചിത്രങ്ങള്‍ അടങ്ങിയ ടിക്കറ്റ് എയര്‍ ഇന്ത്യ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പിന്‍വലിച്ചിരുന്നു. തിഞ്ഞെടുപ്പ് ചട്ടലംഘനമാകും എന്നതിനാലാണ് ഈ ടിക്കറ്റുകള്‍ പിന്‍വലിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ പരസ്യം അടങ്ങുന്ന ടിക്കറ്റുകള്‍ വില്‍ക്കരുതെന്ന് റെയില്‍വേയും വിവിധ സോണുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
from mangalam.com https://ift.tt/2FLxGO9
via IFTTT
No comments:
Post a Comment