ന്യൂഡൽഹി: രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്നും ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങരുതെന്ന ആവശ്യവുമായി കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ. അതേ സമയം വയനാട്ടിൽ മത്സരിക്കരുതെന്ന ആവശ്യവുമായി ഡി.എം.കെ.അധ്യക്ഷൻ എം.കെ.സ്റ്റാലിൻ രംഗത്തെത്തി.ഇടതുപാർട്ടികൾക്കെതിരായി മത്സരിക്കുന്നത് ബി.ജെ.പി.ക്ക് ഉത്തരേന്ത്യയിൽ അനുകൂലമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്നാണ്കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ ആവശ്യം."കോൺഗ്രസിലെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആയിരിക്കണം. പാർട്ടിക്കുള്ളിലെ ആഭ്യന്തര കാര്യങ്ങളിൽ മറ്റ് പാർട്ടി നേതാക്കൾ ഇടപെടുന്ന സാഹചര്യം ഒഴിവാക്കണം. കേരളത്തിൽ എക്കാലത്തും ഇടതുപക്ഷമാണ് എതിരാളികൾ. രാഹുൽ കേരളത്തിൽ മത്സരിച്ചാൽ ദേശീയ തലത്തിലുള്ള ബി.ജെ.പി. വിരുദ്ധ സഖ്യം തകരില്ല". രാഹുൽ പിന്മാറിയാൽ കേരളത്തിലെ വിജയ സാധ്യതയെ ബാധിക്കുമെന്ന ആശങ്കയും നേതാക്കൾ പങ്കുവെച്ചു. അതേ സമയം പതിനാറാം സ്ഥാനാർഥി പട്ടികയിലുംവയനാട്, വടകര മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനമുണ്ടായില്ല. മത്സരിക്കണമെന്ന വിവിധ സംസ്ഥാനങ്ങളുടെ ക്ഷണം രാഹുൽഗാന്ധി പരിഗണിച്ചിട്ടുണ്ടെന്നും ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നും പാർട്ടി വക്താവ് പ്രിയങ്ക ചതുർവേദി പ്രതികരിച്ചു. Content Highlights: Confusions On Congress Wayanad Seat
from mathrubhumi.latestnews.rssfeed https://ift.tt/2uy1c3p
via
IFTTT
No comments:
Post a Comment