രാഷ്ട്രീയത്തില്‍ പുതിയ ഇന്നിങ്‌സ്; ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 22, 2019

രാഷ്ട്രീയത്തില്‍ പുതിയ ഇന്നിങ്‌സ്; ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍

ന്യൂഡൽഹി: അഭ്യൂഹങ്ങൾക്കൊടുവിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബി.ജെ.പിയിൽ ചേർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് ഗംഭീറിന്റെ രാഷ്ട്രീയ പ്രവേശനം.. വെള്ളിയാഴ്ച ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്തെത്തിയ ഗംഭീറിനെ കേന്ദ്ര മന്ത്രിമാരായ അരുൺ ജെയ്റ്റ്ലിയും രവിശങ്കർ പ്രസാദും ചേർന്നാണ് സ്വീകരിച്ചത്. നേരത്തെ ഗംഭീർ ലോക്സഭാ തിരഞ്ഞെടുപ്പിൽ ന്യൂഡൽഹി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സിറ്റിങ് എം.പി മീനാക്ഷി ലേഖിയെ മാറ്റി ഗംഭീറിനെ മത്സരിപ്പിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. 2014-ൽ അമൃത്സറിൽ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റിലിക്ക് വേണ്ടി പ്രചാരണത്തിൽ ഗംഭീർ സജീവമായിരുന്നു. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയ വിഷയങ്ങളിൽ അടക്കം സോഷ്യൽ മീഡിയയിൽ മൃദു ബി.ജെ.പി നിലപാടുകളുമായി ഗംഭീർ രംഗത്തുണ്ടായിരുന്നു. Content Highlights:cricketer gautam gambhir pads up for political innings with bjp


from mathrubhumi.latestnews.rssfeed https://ift.tt/2CwvbND
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages