കൊച്ചി:കൊച്ചി മെട്രോ കേരളത്തിന്റെ വികസനസ്തംഭമായി സാക്ഷാത്കരിക്കപ്പെട്ട ആയിരം ദിനങ്ങളാണ് കടന്നുപോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ 1000 ദിവസം പൂർത്തിയാക്കിയ വേളയിൽ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കൊച്ചി മെട്രോയും അനുബന്ധ സൗകര്യങ്ങളും യാഥാർഥ്യമാക്കാനായെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നു ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം കൊച്ചി മെട്രോ കേരളത്തിന്റെ വികസനസ്തംഭമായി സാക്ഷാത്കരിക്കപ്പെട്ട ആയിരം ദിനങ്ങൾ. ആലുവ മുതൽ പാലാരിവട്ടം വരെ മെട്രോ യാത്ര സാധ്യമാക്കി കൊണ്ടായിരുന്നു തുടക്കം. പിന്നാലെ മഹാരാജാസ് വരെ റെയിൽ സജ്ജമാക്കി മെട്രോ ഓടിത്തുടങ്ങി. മഹാരാജാസ് മുതൽ പേട്ട വരെയുള്ള അടുത്ത ഘട്ട പ്രവർത്തനം വേഗത്തിൽ പുരോഗമിക്കുന്നു. കൊച്ചി മെട്രോ കേരളത്തിന്റെ വികസനസ്തംഭമായി വളർന്ന ആയിരം ദിനങ്ങൾ. മെട്രോയുടെ ഭാഗമായി വ്യത്യസ്തമായ പദ്ധതികളും ആയിരം ദിനങ്ങൾക്കുള്ളിൽ ആവിഷ്ക്കരിച്ച് നടപ്പാക്കി. ട്രാൻസ് ജെൻഡർ വിഭാഗത്തിന് മെട്രോയിൽ ജോലി നൽകിയത് ലോകശ്രദ്ധയാകർഷിച്ചിരുന്നു. മെട്രോ സ്റ്റേഷനുകളുടെ ഊർജ്ജാവശ്യം നിറവേറ്റാൻ സോളാർ പാനലുകൾ സ്ഥാപിച്ച് ഊർജ്ജോത്പാദനം സാധ്യമാക്കി. ഇപ്പോൾ മെട്രോ ഫീഡറായി ഇലക്ട്രിക് ഓട്ടോകളും നിരത്തിലിറക്കിയിരിക്കുകയാണ്. പ്ലാസ്റ്റിക് റീസൈക്ലിംഗ് മെഷീനുകൾ സ്റ്റേഷനുകളിൽ സ്ഥാപിച്ച് മാലിന്യ സംസ്ക്കരണത്തിനുള്ള മാർഗങ്ങളും തേടുന്നു. ഒപ്പം പനമ്പള്ളി നഗറിൽ മനോഹരമായ നടപ്പാത നിർമ്മിച്ച് ആ പ്രദേശത്തിന്റെ വികസനത്തിലും ഇടപെട്ടു. ആളുകൾക്ക് വ്യായാമ ആവശ്യങ്ങൾക്കും സൈക്ലിംഗിനും ഉല്ലാസത്തിനും ഈ നടപ്പാതയെ ഉപയോഗിക്കാനാകും. മെട്രോ യാത്രയെ ആകർഷകമാക്കാനും ജനങ്ങൾക്ക് യാത്ര എളുപ്പമാക്കാനുമുള്ള പദ്ധതികളും നടപ്പാക്കുന്നു. മെട്രോയിൽ ആരംഭിച്ച കൊച്ചി വൺ കാർഡ് പദ്ധതി ഇപ്പോൾ ബസുകളിലേക്കും വ്യാപിപ്പിക്കുകയാണ്. സ്വകാര്യ ബസുകളിലും ഇനി കൊച്ചി വൺ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഘട്ടം ഘട്ടമായാണ് എല്ലാ ബസുകളിലും പദ്ധതി നടപ്പാക്കുക. Content Highlights: kochi metro, pinarayi vijayan
from mathrubhumi.latestnews.rssfeed https://ift.tt/2Tm4ogA
via
IFTTT
No comments:
Post a Comment