കൊച്ചി: കേരള കോൺഗ്രസിന് ഒരു സീറ്റ് മാത്രം ലഭിച്ചാലും താൻ മത്സരിക്കുമെന്ന സൂചന നൽകി പി.ജെ. ജോസഫ്. രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ഇത്തവണ എന്തായാലും മത്സരിക്കുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ കേരള കോൺഗ്രസിന് നൽകണമെന്നാണ് ആവശ്യം. ലീഗുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായാൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. മത്സരിക്കാൻ ആഗ്രഹമുണ്ട്. പാർട്ടി തീരുമാനിച്ചാൽ എന്തായാലും മത്സരിക്കും. എവിടെ മത്സരിച്ചാലും കുഴപ്പമില്ല. മൂന്ന് സീറ്റിലും തനിക്ക് വിജയസാധ്യതയുണ്ട്- പി.ജെ. ജോസഫ് പറഞ്ഞു. യു.ഡി.എഫിലെ സീറ്റ് വിഭജനത്തിൽ മുസ്ലീം ലീഗുമായുള്ള ചർച്ച കഴിഞ്ഞാൽ കേരള കോൺഗ്രസിന്റെ ആവശ്യത്തിലും തീരുമാനമുണ്ടാകുമെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി. 1984-ൽ മുസ്ലീം ലീഗിന് രണ്ട് സീറ്റുണ്ടായിരുന്നപ്പോൾ കേരള കോൺഗ്രസ് മൂന്ന് സീറ്റുകളിൽ മത്സരിച്ചിരുന്നതായും അതിനാൽ ലീഗിന് കുഴപ്പമുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ തൊടുപുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിലും താൻ മത്സരിക്കുമെന്ന് പി.ജെ. ജോസഫ് പ്രഖ്യാപിച്ചിരുന്നു. പാർട്ടിക്ക് രണ്ട് സീറ്റ് വേണമെന്നും മത്സരിക്കാൻ ആഗ്രഹമുണ്ടെന്നുമായിരുന്നു പി.ജെ. ജോസഫ് അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. Content Highlights: Loksabha Election 2019,PJ Joseph,Kerala Congress,KM Mani,UDF,
from mathrubhumi.latestnews.rssfeed https://ift.tt/2GWkAiC
via
IFTTT
No comments:
Post a Comment