ബെംഗളൂരു: നേരം ഇരുട്ടി വെളുത്തപ്പോൾ ബെംഗളൂരുവിലെ മുത്തശ്ശി ആൽമരം അപ്രത്യക്ഷമായി. ബെംഗളൂരു വൈറ്റ്ഫീൽഡിലെ നൂറുവർഷം പഴക്കമുള്ള ആൽമരമാണ് വെള്ളിയാഴ്ച രാവിലെ മുതൽ കാണാതായത്. വ്യാഴാഴ്ച രാത്രി അജ്ഞാതർ മരം മുറിച്ചുകടത്തിയതാണെന്ന് കാണിച്ച് നാട്ടുകാർ പോലീസിൽ പരാതി നൽകി. ഒരൊറ്റ രാത്രികൊണ്ട് ആൽമരം മുറിച്ചുകടത്തിയത് എങ്ങനെയാകുമെന്ന അമ്പരപ്പിലാണ് പ്രദേശവാസികൾ. വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണ് സംഭവത്തിനുപിന്നിലെന്നാണ് ചിലരുടെ സംശയം. എന്നാൽ സമീപത്തുള്ള ഒരു വ്യാപാരിയാണ് മരംമുറിച്ചു കടത്തിയതെന്നും ചിലർ ആരോപിച്ചു. സംഭവത്തിൽ പരാതി ലഭിച്ചെന്നും കേസെടുത്ത് അന്വേഷണം തുടങ്ങിയതായും വൈറ്റ്ഫീൽഡ് പോലീസ് അറിയിച്ചു. അതേസമയം, പ്രദേശത്ത് നിന്ന് മരംമുറിച്ച് കടത്തൽ വ്യാപകമായതോടെ മരങ്ങളിലെല്ലാം പ്രത്യേക അടയാളം രേഖപ്പെടുത്താനാണ് നാട്ടുകാരുടെ തീരുമാനം. പുതിയ കെട്ടിടങ്ങൾ നിർമിക്കുന്ന മേഖലകളിലുള്ള മരങ്ങൾ ഇങ്ങനെ അടയാളപ്പെടുത്തുമെന്നും ഇവയുടെ കണക്കെടുപ്പ് നടത്തുമെന്നും നാട്ടുകാരും സന്നദ്ധപ്രവർത്തകരും അറിയിച്ചു. Content Highlights:hundred years old banyan tree goes missing overnight in bengaluru whitefield area
from mathrubhumi.latestnews.rssfeed https://ift.tt/2ILkuMF
via
IFTTT
No comments:
Post a Comment