ന്യൂഡൽഹി: പാകിസ്താന്റെ ആണവ ശക്തിയെന്ന പൊങ്ങച്ചം ബാലാകോട്ടിലെ ഇന്ത്യയുടെ വ്യോമാക്രമണത്തോടെ പൊളിഞ്ഞെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. ഒരു വാർത്താ ചാനലിൽ നടന്ന പരിപാടിക്കിടെയാണ് മന്ത്രിയുടെ പരാമർശം. ഇന്ത്യ പാകിസ്താനുമായി രണ്ട് തവണയിലധികം യുദ്ധത്തിലേർപ്പെട്ടിട്ടുണ്ട്. കൂടാതെ കാർഗിലിലും ഇരുസൈന്യവും ഏറ്റുമുട്ടി. ഇവയ്ക്കെല്ലാം ശേഷം ഇന്ത്യയുടെ സാമ്പത്തിക, സൈനിക ശക്തിയോട് നേരിട്ട് ഏറ്റുമുട്ടി ജയിക്കാനാവില്ലെന്ന് അവർ തിരിച്ചറിഞ്ഞു. പാക് സൈന്യത്തിന് ഇനി രണ്ടുമാർഗം മാത്രമേ ബാക്കിയുള്ളു. ഒന്ന് ഭീകരരെ ഉപയോഗിച്ച് ഇന്ത്യയ്ക്കെതിരെ നിഴൽയുദ്ധം നടത്തുക, രണ്ടാമത് ആണവായുധം ഉണ്ടെന്ന് വീമ്പുപറഞ്ഞ് നടക്കുക. ആ പൊങ്ങച്ചമാണ് ബാലകോട്ട് ആക്രമണത്തോടെ തുറന്നുകാട്ടപ്പെട്ടതെന്നും ജയ്റ്റ്ലി പറഞ്ഞു. ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിട്ട് ആക്രമണങ്ങൾ നടത്തുകയെന്നതാണ് പാകിസ്താന്റെ ഇതുവരെയുള്ള നയം. അതിനെ പ്രതിരോധിക്കുക എന്നതാണ് ഇന്ത്യ സ്വീകരിച്ചിരുന്ന നിലപാട്. മോദിജി അതിന് ചെറിയ മാറ്റം വരുത്തി. ഭീകരരെ പ്രതിരോധിക്കുന്നതിനൊപ്പം അവരുടെ കേന്ദ്രങ്ങളിൽ ചെന്ന് ആക്രമണം നടത്തുക എന്നതാണ് പുതിയ രീതി. 2016 ലെ മിന്നലാക്രമണമായിരുന്നു ഇതിൽ ആദ്യത്തെ ചുവടുവെപ്പ്. രണ്ടാമത്തെ നടപടിയായിരുന്നു ബാലകോട്ടിലെ വ്യോമാക്രമണം. ഇന്ത്യയുടെ നടപടികൾക്ക് ലോകരാജ്യങ്ങളുടെ പിന്തുണയുണ്ടെന്നും ജയ്റ്റ്ലി അവകാശപ്പെട്ടു. Content Highlights:India exposed Pakistans "nuclear bluff" by carrying out an air strike- Arun Jaitley
from mathrubhumi.latestnews.rssfeed https://ift.tt/2EZQ5X3
via
IFTTT
No comments:
Post a Comment