മമത വരച്ച ചിത്രങ്ങള്‍ വിറ്റ് തൃണമൂല്‍ രണ്ടുവര്‍ഷം കൊണ്ട് സമ്പാദിച്ചത് 6.47 കോടി രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 10, 2019

മമത വരച്ച ചിത്രങ്ങള്‍ വിറ്റ് തൃണമൂല്‍ രണ്ടുവര്‍ഷം കൊണ്ട് സമ്പാദിച്ചത് 6.47 കോടി രൂപ

കൊൽക്കത്ത: രണ്ട് വർഷത്തിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വരച്ച ചിത്രങ്ങൾ വിറ്റ് തൃണമൂൽ കോൺഗ്രസ് സമ്പാദിച്ചത് 6,46,90,000 രൂപ. 2011-മുതൽ 2013 വരെയുള്ള രണ്ട് സാമ്പത്തിക വർഷത്തിനിടെയാണ് ചിത്രവിൽപ്പനയിലൂടെ മമത ഇത്രയും തുക സമ്പാദിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ സത്യവാങ്മൂലത്തിലാണ് പാർട്ടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ 2013 ന് ശേഷം ഇതുവരെ ചിത്രങ്ങൾ വിറ്റ് പാർട്ടി ഒരു രൂപപോലും സമ്പാദിച്ചിട്ടില്ല എന്നും സത്യവാങ്മൂലം വെളിപ്പെടുത്തുന്നു.സിബിഐ അന്വേഷിക്കുന്ന ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തേ വിവാദമായതാണ് ഈ ചിത്രങ്ങളുടെ വില്പന. 2011-ന് മുമ്പും പെയിന്റിങിലൂടെ സമ്പാദ്യമില്ലെന്ന് എൻ.ഡി.എ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ബംഗാളിൽ ആദ്യമായി അധികാരത്തിലെത്തിയ ആദ്യ രണ്ടു വർഷത്തിലാണ് മമതയുടെ പെയിന്റിങിലൂടെ പാർട്ടി 6,46,90,000 രൂപ വരുമാനം നേടിയത്. ശാരദ ചിട്ടി തട്ടിപ്പ് കേസിൽ ഉൾപ്പെട്ട കമ്പനികളാണ് മമതയുടെ പെയിന്റിങുകൾ വാങ്ങിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മമത തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യാവാങ്മൂലത്തിലൂടെ ഈ ആരോപണം കൂടുതൽ ബലപ്പെടുകയാണ്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സിപിഎമ്മും കോൺഗ്രസും ബിജെപിയും മമതക്കെതിരെ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആരും ഇതുസംബന്ധിച്ച് പ്രതികരണത്തിന് തയ്യാറായിട്ടില്ല. പെയിന്റിങ് വില്പനയും ആവശ്യക്കാർ കൂടുമ്പോൾ അതിന്റെ വിലകയറ്റവും സാധാരമാണ്. എന്നാൽ ഇവിടെ സംഭവിച്ചിരിക്കുന്നത് തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയ ഉടൻ മമത ബാനർജി പെട്ടെന്ന് വലിയ ചിത്രകാരിയായി മാറുകയായിരുന്നുവെന്നും സിപിഎം എംപി മുഹമ്മദ് സലീം പറഞ്ഞു. എന്നാൽ ചിട്ടി കമ്പനി മുതലാളിമാർ ജയിലിലാകുകയോ ഒളിവിൽ പോകുകയോ ചെയ്തതിന് ശേഷം അവരുടെ ചിത്രത്തിന്റെ ഡിമാൻഡ് കുറയുകയും ചെയ്യുന്നു. ഇത് കൗതുകകരമാണ്- അദ്ദേഹം പറയുന്നു. പൊതുജനത്തിൽ പാർട്ടി ഫണ്ട് സ്വരൂപിച്ചിട്ടില്ലെന്ന് അവർ പറഞ്ഞിട്ടുണ്ട്. പെയിന്റിങുകൾ വിൽപന നടത്തിയാണ് പാർട്ടി ഫണ്ട് കണ്ടെത്തുന്നതെന്നും അവർ പറഞ്ഞു. എന്നാലിപ്പോൾ പെയിന്റിങുകൾ വിൽക്കുന്നില്ല. പാർട്ടി ഫണ്ട് വർധിക്കുകയും ചെയ്തിട്ടുണ്ട്. എവിടെ നിന്നാണ് പണം വരുന്നതെന്ന് വെളിപ്പെടുത്തണമെന്നും മുഹമ്മദ് സലീം ആവശ്യപ്പെട്ടു. Content Highlights:Who bought Mamatas paintings for Rs 6,46,90,000?


from mathrubhumi.latestnews.rssfeed https://ift.tt/2TqbBwM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages