കാർബൈ‍ഡിൽ പഴുപ്പിച്ച ആഞ്ഞിലിച്ചക്ക പോലീസ് പിടിച്ചെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 19, 2019

കാർബൈ‍ഡിൽ പഴുപ്പിച്ച ആഞ്ഞിലിച്ചക്ക പോലീസ് പിടിച്ചെടുത്തു

മരട്: കാത്സ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച ആഞ്ഞിലിച്ചക്ക പോലീസ് പിടിച്ചെടുത്തു. റോഡരികിൽ പെട്ടിഓട്ടോയിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന ആഞ്ഞിലിച്ചക്കപ്പഴവും വിൽപ്പനക്കാരനെയും വാഹനത്തോടൊപ്പമാണ് മരട് പോലീസ് പിടികൂടിയത്.ഒരു മാധ്യമ പ്രവർത്തകന്റെയും നാട്ടുകാരുടേയും പരാതിയെ തുടർന്നാണ് മരട് പോലീസ് വിൽപ്പനക്കാരനെ പിടികൂടിയത്. മരട് ന്യൂക്ലിയസ് മാളിന്‌ സമീപം റോഡരികിലാണ് കിലോഗ്രാമിന്‌ 100 രൂപ നിരക്കിൽ ആഞ്ഞിലിച്ചക്കപ്പഴം വിറ്റിരുന്നത്. മാധ്യമ പ്രവർത്തകനും സുഹൃത്തും ആഞ്ഞിലിച്ചക്ക വാങ്ങി കഴിക്കുന്നതിനിടയിലുണ്ടായ രുചിവിത്യാസമാണ് സംശയത്തിനിടയാക്കിയത്. പരിശോധനയിൽ മുഴുവൻ പെട്ടിയിലും കടലാസിൽ പൊതിഞ്ഞ കാർബൈഡ് വച്ചിരുന്നതായി കണ്ടെത്തി.വിൽപ്പനക്കാരനും ഡ്രൈവറുമായ കുന്നംകുളം വടക്കാഞ്ചേരി അന്തിക്കാട്ട് വീട്ടിൽ തമ്പി (61) ആണ് പോലീസ് പിടിയിലായത്. മരട് പോലീസ് മേൽനടപടികൾ സ്വീകരിച്ചശേഷം നഗരസഭാധികൃതരെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് നഗരസഭാ വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ സ്റ്റേഷനിലെത്തി, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ അറിയിക്കുകയും അവരെത്തിയ ശേഷം കുടുതൽ പരിശോധനയ്ക്കായി നഗരസഭയ്ക്ക് കൈമാറുമെന്നും എസ്.ഐ. ബൈജു പി. ബാബു അറിയിച്ചു. എന്നാൽ, ഈ ചക്കപ്പഴം വിൽക്കാൻ ഏൽപ്പിച്ച യഥാർഥ ഉടമ ഒളിവിലാണെന്നും തന്റെ വാഹനം വാടകയ്ക്ക് എടുത്തതാണെന്നുമാണ് പിടിയിലായ ആൾ പറയുന്നത്. ഉടമയുടെ ഫോൺ നമ്പർ പോലീസിന് കൈമാറിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2Jn4LDS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages