തലശ്ശേരി: ആർ.എം.പി. നേതാക്കൾക്കെതിരേ വടകര ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി പി. ജയരാജൻ വക്കീൽനോട്ടീസ് അയച്ചു. തനിക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.കെ. രമ, എൻ. വേണു, പി. കുമാരൻകുട്ടി എന്നിവർക്കെതിരേ വക്കീൽനോട്ടീസ് അയച്ചത്. ഞായറാഴ്ച കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആർ.എം.പി. നേതാക്കൾ ജയരാജനെ കൊലയാളിയെന്ന് അധിക്ഷേപിച്ചുവെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു. മണ്ഡലത്തിലെ വോട്ടർമാരെ തെറ്റായി സ്വാധീനിക്കാനുള്ള കളവായ പ്രസ്താവനയാണിത്. ഒരു അന്വേഷണ ഏജൻസിയും ജയരാജനെതിരേ അത്തരമൊരു ആക്ഷേപം ഉന്നയിച്ചിട്ടില്ല. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ പ്രതിയാണെന്ന നിലയിലുള്ള പ്രസ്താവന വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണെന്നും നോട്ടീസിൽ പറയുന്നു. കോൺഗ്രസ്, ലീഗ്, ആർ.എസ്.എസ്.-ബി.ജെ.പി. തുടങ്ങിയ രാഷ്ട്രീയപ്പാർട്ടികളെ പ്രീതിപ്പെടുത്താനും സമാധാന അന്തരീക്ഷം തകർക്കാനും ഉദ്ദേശിച്ചാണ് ഇത്തരം പ്രസ്താവന. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുകയെന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്. ആരോപണം പിൻവലിച്ച് അഞ്ചുദിവസത്തിനകം പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും അല്ലാത്തപക്ഷം തുടർനടപടി സ്വീകരിക്കുമെന്നും അഡ്വ. കെ. വിശ്വൻ മുഖേന അയച്ച വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. content highlights: P jayarajan, CPIM, RMPI, KK Rama
from mathrubhumi.latestnews.rssfeed https://ift.tt/2CpC9ny
via
IFTTT
No comments:
Post a Comment