ക്രൈസ്റ്റ്ചർച്ച്: കേസ് വാദിക്കാൻ അഭിഭാഷകനെ വേണ്ടെന്ന് ന്യൂസീലൻഡ് ഭീകരാക്രമണക്കേസ് പ്രതി ബ്രന്റൺ ടാരന്റ്. വരാനിരിക്കുന്ന വിചാരണകളിൽ കേസ് സ്വയംവാദിക്കാനാണ് ടാരന്റ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. തന്റെ വംശീയനിലപാടുകൾ ഉന്നയിക്കാനായി വിചാരണവേളകൾ ഉപയോഗിക്കാനാണ് ടാരന്റിന്റെ നീക്കമെന്ന് ഇതോടെ ആശങ്കയുയർന്നിട്ടുണ്ട്. അഭിഭാഷകനെ വേണ്ടെന്ന് ടാരന്റ് അറിയിച്ചകാര്യം ഇയാൾക്കായി ശനിയാഴ്ച ക്രൈസ്റ്റ്ചർച്ച് കോടതിയിൽ ഹാജരായിരുന്ന അഭിഭാഷകൻ റിച്ചാർഡ് പീറ്റേഴ്സ് സ്ഥിരീകരിച്ചു. ടാരന്റിന്റെ മാനസികനിലയിൽ തകരാറില്ലെന്നും പീറ്റേഴ്സ് വ്യക്തമാക്കി. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ ടാരന്റിനെ ഏപ്രിൽ അഞ്ചുവരെ റിമാൻഡ് ചെയ്തിരുന്നു. അതേസമയം, ടാരന്റിൻറെ സഹോദരിയുടെതുൾപ്പെടെ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസിലുള്ള രണ്ടുവീടുകളിൽ ഓസ്ട്രേലിയൻ ഭീകരവിരുദ്ധപോലീസ് തിങ്കളാഴ്ച പരിശോധന നടത്തി. ഇയാളുടെ അമ്മയെയും സഹോദരിയെയും സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു. Content highlights:Newzealand shootings: Brenton Tarrant to represent himself in court
from mathrubhumi.latestnews.rssfeed https://ift.tt/2UEbsmc
via
IFTTT
No comments:
Post a Comment