പ്രയാഗ്‌രാജ്(യു.പി.): വർഷങ്ങളോളം വീട്ടിലിരുന്ന താൻ പുറത്തിറങ്ങിയത് രാജ്യവും ഭരണഘടനയും അപകടത്തിലായപ്പോഴാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉത്തർപ്രദേശിലെ യാത്രയ്ക്കിടെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക.വരുന്ന തിരഞ്ഞെടുപ്പിൽ നിങ്ങൾ എടുക്കുന്ന തീരുമാനം നിങ്ങളുടെ മക്കളുടെ ഭാവി നിശ്ചയിക്കുന്നതാണ്. എനിക്ക് ഇനിയും വീട്ടിലിരിക്കാമായിരുന്നു. രാജ്യം അപകടത്തിലായതോടെയാണ് ഞാൻ പുറത്തിറങ്ങിയത്. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ കേന്ദ്രത്തിൽ എന്തുചെയ്തു എന്ന് നിങ്ങൾ കണ്ടതാണ്. തൊഴിലവസരങ്ങൾ ഇത്രയും കുറഞ്ഞ ഒരുസമയം രാജ്യത്തുണ്ടായിട്ടില്ല -പ്രിയങ്ക പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ സംസാരിക്കുന്നതിനിടെ നേതാക്കൾ വേദിയിലും ജനങ്ങൾ തറയിലും ഇരിക്കുന്ന രീതിയെയും പ്രിയങ്ക വിമർശിച്ചു. ജനാധിപത്യത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരം ചോദിച്ചുവാങ്ങാൻ ജനങ്ങൾക്ക് അധികാരമുണ്ടെന്നും പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2CBF3pt
via
IFTTT
No comments:
Post a Comment