ന്യൂഡൽഹി: ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്നും സ്കോട്ടിഷ് ലീഗിൽ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത്. ആജീവനാന്ത വിലക്ക് നീക്കിയുള്ള സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്. ബി.സി.സി.ഐയിൽ പൂർണ വിശ്വാസമുണ്ട്. അനുകൂല തീരുമാനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ശിക്ഷാ കാലവധി എത്ര തന്നെയാണെങ്കിലും അത് പിന്നിട്ടു കഴിഞ്ഞെന്നും ശ്രീശാന്ത് വ്യക്തമാക്കി. ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള അവസരമാണ്. ആറു വർഷമായി കളിക്കുന്നില്ല. വളരെ ആശ്വാസം പകരുന്ന വിധിയാണ്. പരിശീലനം നടത്തുന്നുണ്ട്. മൂന്നു മാസം ഇനിയും കാത്തിരിക്കണം. ആ സമയം പരിശീലനം തുടരും. ശ്രീശാന്ത് കൂട്ടിച്ചേർത്തു. ശ്രീശാന്തിന്റെ ശിക്ഷാ കാലയളവ് പുന:പരിശോധിക്കാൻ സുപ്രീം കോടതി ബി.സി.സി.ഐയോട് നിർദേശിച്ചിട്ടുണ്ട്. ഇതിനായി മൂന്നു മാസത്തെ കാലയളവാണ് നൽകിയത്. മറ്റു നടപടികൾ എന്തു സ്വീകരിക്കണമെന്ന് ഈ മൂന്ന് മാസത്തിനുള്ളിൽ തീരുമാനിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. Content Highlights: Sreesanth On Supreme Court Life Ban Verdict
from mathrubhumi.latestnews.rssfeed https://ift.tt/2O9J4WE
via
IFTTT
No comments:
Post a Comment