ഇത് പ്രഭുദേവയ്ക്കും മേലെ... വൈറലായി മെട്രോ ജീവനക്കാരന്റെ ഡാന്‍സ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 24, 2019

ഇത് പ്രഭുദേവയ്ക്കും മേലെ... വൈറലായി മെട്രോ ജീവനക്കാരന്റെ ഡാന്‍സ്

നിരവധി കഴിവുകളുള്ള ഒരുപാട് ആളുകളുണ്ട്. മുന്‍പൊക്കെ ഈ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവര്‍ക്ക് കിട്ടുന്ന അവസരങ്ങള്‍ പരിമിതമായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ വിശാലമായ ലോകം കഴിവുള്ള പലരെയും അവര്‍ അര്‍ഹിച്ച സ്ഥാനത്തെത്തിക്കുന്നു. പലരും സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ കഴിവുകള്‍ കാട്ടി കൈയടി നേടുന്നു. തൊഴില്‍ സമയത്തെ ചെറിയ ഇടവേള ആന്ദകരമാക്കിയ ഒരു തൊഴിലാളിയുടെ വിഡീയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അനായാസമായി ഡാന്‍സ് ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ വീഡിയോയാണിത്. കൂടെ യുവാവിന് പ്രോത്സാഹനവുമായി മറ്റ് തൊഴിലാളികളുമുണ്ട്. അമ്പരപ്പിക്കുന്ന തരത്തിലാണ് ഈ കലാകാരന്റെ പ്രകടനം. അതിശയിപ്പിക്കുന്ന മെയ് വഴക്കത്തിലൂടെയും ചുവടുകളിലൂടെയുമാണ് താരത്തിന്റെ ഡാന്‍സ്. ഒരു മിനിറ്റില്‍ കുറവ് മാത്രമാണ് ദൈര്‍ഘ്യമെങ്കിലും ഈ വീഡിയോയ്ക്ക് ഇപ്പോള്‍ ആരാധകര്‍ നിരവധിയാണ്. മെട്രോ ജോലിക്കിടെയുള്ള ഈ തൊഴിലാളിയുടെ ഡാന്‍സ് പ്രഭു ദേവയുടെ പ്രകടനത്തിനും മേലെയാണെന്നാണ് പലരുടെയും കമന്റുകള്‍.



from mangalam.com https://ift.tt/2HJc3jN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages