ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണേന്ത്യയിലേക്ക് എത്തുന്നതായാണ് വിവരം. യുപിയിലെ വാരണാസിക്ക് പുറമെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിലും മോദി മത്സരിച്ചേക്കും. കര്‍ണാടകയിലെ ബെംഗളൂരു സൗത്തില്‍ മോദി മത്സരിച്ചേക്കുമെന്നാണ് വിവരം.
നരേന്ദ്ര മോദി 2014ലും 2 മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു വാരാണസിയിലും ഗുജറാത്തിലെ വഡോദരയിലും മത്സരിച്ച അദ്ദേഹം രണ്ടിടത്തും വിജയിക്കുകയും ചെയ്തു. ഇക്കുറി വാരാണസി നിലനിര്‍ത്തി. കര്‍ണാടകയിലെ 28 മണ്ഡലങ്ങളില്‍ 23ലെയും സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചുവെങ്കിലും ബെംഗളൂരു സൗത്തിലെ സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
അന്തരിച്ച കേന്ദ്രമന്ത്രി എച്ച്.എന്‍. അനന്ത്കുമാറിന്റെ മണ്ഡലമാണു ബെംഗളൂരു സൗത്ത്. ഇവിടെ അനന്ത്കുമാറിന്റെ ഭാര്യ തേജസ്വിനി അനന്തകുമാര്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മോദി വരികയാണെങ്കില്‍ തേജസ്വനി പിന്‍മാറും.
from mangalam.com https://ift.tt/2Ooy9ID
via IFTTT
No comments:
Post a Comment