നമ്മളില്‍ ഓരോരുത്തരും മുഖത്ത് ചെറിയ ഒരു കുരു വന്നാല്‍ പോലും ഉത്കണ്ഠപ്പെടുന്നവരാണ്. തൃശ്ശൂര്‍ ചേലക്കര സ്വദേശി പ്രീതയെന്ന പെണ്‍കുട്ടി ജന്മനാ ലഭിച്ച രൂപത്തോടും വേദനയോടും പോരാടുകയാണ്. പരിഹാസങ്ങള്‍ക്കും ഒറ്റപ്പെടലുകള്‍ക്കും നടുവിലുള്ള തന്റെ ജീവിതത്തെ കുറിച്ച് പങ്കുവെച്ച് പ്രീത കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
സാമൂഹ്യപ്രവര്‍ത്തകന്‍ സുഷാന്ത് നിലമ്പൂരാണ് പ്രീതയുടെ ഈ ദുരവസ്ഥ സോഷ്യല്‍ മീഡിയക്കു മുന്നിലെത്തിച്ചത്. സോഷ്യല്‍ ലോകത്ത് പ്രീതയുടെ ജീവിതം ചര്‍ച്ചയായതോടെ മാറ്റങ്ങള്‍ക്കു തുടക്കമാവുകയാണ്. പ്രീത ഒരു ഗായികയാവാനൊരുങ്ങുകയാണ്. കാന്‍സറിനെ തോല്‍പ്പിച്ച് മലയാളിക്ക് പ്രിയങ്കരനായ നന്ദുവിന്റെ വരികളാണ് പ്രീത പാടുന്നത്. ഈ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് നന്ദു ഫെയ്‌സ്ബുക്കില്‍ കുറിപ്പുമായി എത്തിയിരുന്നു.
നന്ദുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം...
ഇത് പ്രീതച്ചേച്ചിയുടെ ചലഞ്ച്
തന്റെ രൂപത്തിന്റെ പേരില്‍ കളിയാക്കിയവരുടെയും ഒറ്റപ്പെടുത്തിയവരുടെയും മുന്നില്‍ തലയുയര്‍ത്തി നെഞ്ചുവിരിച്ചു നിന്ന് പ്രീതച്ചേച്ചി പാടും. ആദ്യമായി പാടുന്നതിനാല്‍ ചെറിയൊരു നാണവും പേടിയും ഒക്കെയുണ്ട്. എന്നാലും ഞങ്ങള്‍ പാടിക്കും. ചേച്ചിയുടെ ആ സ്വപ്നം ഞങ്ങള്‍ പൂവണിയിപ്പിക്കും. പരിഹാസങ്ങള്‍ക്കും കളിയാക്കിച്ചിരികള്‍ക്കും മുന്നില്‍ മനസ്സ് മടിച്ച് ഒതുങ്ങിയിരുന്ന ഒരു പാവം കുട്ടിയെ, ഇന്ന് ഭയമില്ലാതെ ആയിരക്കണക്കിന് പേരുടെ മുന്നില്‍ തലയുയര്‍ത്തി നിന്ന് സംസാരിക്കാന്‍ വരെ പ്രാപ്തയാക്കിയ നിഷ ചേച്ചിയ്ക്കും കൂട്ടുകാര്‍ക്കും മുന്നില്‍ ശിരസ്സ് നമിക്കുന്നു.
നിങ്ങളാണ് യഥാര്‍ത്ഥ ഫെമിനിസ്റ്റ്.. ഇതാണ് യഥാര്‍ത്ഥ ഫെമിനിസം..
വളയിട്ട കൈകള്‍ ശക്തമാണ് എന്നുറപ്പിക്കാന്‍ അവള്‍ പാടും. പരിഹാസങ്ങള്‍ക്ക് മുന്നില്‍ തോറ്റ് കൊടുക്കാനുള്ളതല്ല ജീവിതം എന്ന് തെളിയിക്കാന്‍ അവള്‍ പാടും. സ്‌നേഹത്തോടെ അഭിമാനത്തോടെ അവളെ ചേര്‍ത്ത് നിര്‍ത്താന്‍ ഇവിടെ ആയിരക്കണക്കിന് നന്മ മനസ്സുകള്‍ ഉള്ളിടത്തോളം കാലം അവള്‍ അബലയല്ല !
മറ്റൊരാളുടെ കുറവുകള്‍ കണ്ടിട്ടുള്ള അനാവശ്യ സഹതാപങ്ങളും പുച്ഛിച്ച നോട്ടങ്ങളും ഈ സമൂഹത്തില്‍ നിന്ന് തുടച്ചു മാറ്റാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്
പ്രീതച്ചേച്ചിയുടെ ജീവിതത്തില്‍, പ്രകാശം പരക്കട്ടെ, പ്രാര്‍ത്ഥനകള്‍ !
ഇങ്ങനൊരു ആഗ്രഹം പറഞ്ഞപ്പോള്‍ തന്നെ അവസരം നല്‍കിയ മുരളി മാഷിനോട് ഒന്നും പറയാനില്ല..ദൈവത്തെ നിങ്ങളില്‍ കാണുന്നു. മുഴുവന്‍ നന്മയും നിഷ ചേച്ചിയ്ക്കാണ്.
from mangalam.com https://ift.tt/2OnkIc7
via IFTTT
No comments:
Post a Comment