എല്ലാവരെയും വെറുപ്പിച്ച് മദ്യപിച്ച് വീണും ഉരുണ്ടും നാലുകാലില്‍ എത്തി; പാട്ട് പാടി ഞെട്ടിച്ച് കൈയ്യടി വാങ്ങി മടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 24, 2019

എല്ലാവരെയും വെറുപ്പിച്ച് മദ്യപിച്ച് വീണും ഉരുണ്ടും നാലുകാലില്‍ എത്തി; പാട്ട് പാടി ഞെട്ടിച്ച് കൈയ്യടി വാങ്ങി മടങ്ങി

ഗാനമേളയ്ക്കിടെ സന്തോഷകരമായി ചുവട് വെയ്ക്കുന്നത് പലരും ചെയ്യാറുള്ളതാണ്. ചിലര്‍ മദ്യലഹരിയില്‍ കുറച്ച് ഓവറാകാറുണ്ട്. ഇത്തരക്കാരെ പലരും പഞ്ഞിക്കിടാറുമുണ്ട്. എന്നാല്‍ ഗാനമേളയ്ക്കിടയില്‍ മദ്യലഹരിയിലെത്തി ആളുകളുടെ കൈയ്യടി വാങ്ങിയ ഒരാളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഗാനം പാടാന്‍ ഗായകന്‍ വേദിയില്‍ നില്‍ക്കുമ്പോഴാണ് കഥാനായകന്‍ ആടിയാടി വേദിയിലേക്ക് കയറാന്‍ ഒരുങ്ങിയത്. സംഭവം കുളമാകുമെന്ന് കണ്ട സംഘാടകന്‍ ഇദ്ദേഹത്തെ തടഞ്ഞു. എന്നാല്‍ ഇദ്ദേഹത്തിന് വേദിയില്‍ കയറണമെന്ന വാശിയുമായി. അപ്പോള്‍ വേദിയില്‍ പാടന്‍ നിന്ന ഗായകന്‍ പറഞ്ഞു. 'അയാളിങ്ങു പോന്നോട്ടെ'. അങ്ങനെ വേദിയിലേക്ക്. വേദിയിലേക്ക് എത്തുന്നതിനു മുന്‍പ് മദ്യലഹരിയില്‍ അടി തെറ്റി രണ്ട് തവണ വീഴ്ച. പിന്നെ ബദ്ധപ്പെട്ട് വേദിയിലെത്തി. വേദിയിലും ആട്ടം തന്നെ.

പിന്നീട് ഇദ്ദേഹം പറഞ്ഞു. 'എനിക്കൊരു പാട്ടുപാടണം, അതും മണിച്ചേട്ടന്റെ പാട്ട്. നമ്മുടെ മണിച്ചേട്ടന്റെ പാട്ടില്ലാതെ എന്ത് ആഘോഷം.' ഇത്രയും പറഞ്ഞപ്പോഴേക്കും വേദിയില്‍ കയ്യടി മുഴങ്ങി. പിന്നെ ഗംഭീര പാട്ട്. കലാഭവന്‍ മണിയുടെ എക്കാലത്തെയും ഹിറ്റ് നാടന്‍പാട്ടായ പകല്‍ മുഴുവന്‍ പണിയെടുത്ത് എന്ന ഗാനമായിരുന്നു പാടിയത്. ഇതോടെ സദസ്സിലിരുന്നവരെല്ലാം ആവേശത്തിലായി. സദസ്സിലേക്ക് ഇറങ്ങിച്ചെന്നായിരുന്നു പിന്നെ പാട്ട്. എന്തായാലും ഇദ്ദേഹത്തിന്റെ ഈ പാട്ട് വൈറലായിരിക്കുകയാണ്.



from mangalam.com https://ift.tt/2HChHUx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages