ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തിയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ചു മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയാണ് 545 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്.
ഇതിനൊപ്പം നാല് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതികളും ഇന്ന് പ്രഖ്യാപിക്കും. ആന്ധ്രാ പ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയതികളാണ് പ്രഖ്യാപിക്കുക.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അരോറയാണ് തിയതികള്‍ പ്രഖ്യാപിക്കുന്നത്. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പില്‍ മാറ്റമുണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
തിയതികള്‍ പ്രഖ്യാപിക്കാന്‍ വൈകിയതില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനവുമായി വന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദി പച്ചക്കൊടി കാണിക്കാന്‍ നോക്കിയിരിക്കുകയാണോ എന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ വിമര്‍ശിച്ചിരുന്നു.
from mangalam.com https://ift.tt/2TERuuc
via IFTTT
No comments:
Post a Comment