ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് വനിതാ നേതാവ് വിജയശാന്തി. കോണ്‍ഗ്രസിന്റെ താര പ്രചാരകയും തെലങ്കാന ക്യാമ്പയ്ന്‍ കമ്മിറ്റി ചെയര്‍പേഴ്‌സനുമാണ് മുന്‍ നടി കൂടിയായ വിജയശാന്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെലങ്കാനയില്‍ പ്രവര്‍ത്തകരുടെ മീറ്റിംഗില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയില്‍ ഉദ്ഘാടനം ചെയ്യുന്നതിനു തൊട്ടു മുമ്പാണ് വനിതാ നേതാവ് വിവാദ പ്രസ്താവന നടത്തിയത്.
ഇത് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള യുദ്ധമാണ്. മത്സരം നരേന്ദ്രമോഡിയും രാഹുല്‍ ഗാന്ധിയും തമ്മിലും. മോഡിയുടെ ലക്ഷ്യം ഏകാധിപത്യമാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടേത് ജനാധിപത്യവും. ഏകാധിപതിയായി ഭരിച്ച് ജനാധിപത്യത്തെ മോഡി ഇല്ലാതാക്കുകയാണ്. നോട്ടനിരോധനം തുടങ്ങി ജിഎസ്ടിയും ഒടുവില്‍ പുല്‍വാമ വരെ മോഡി ജനങ്ങളെ ഭീതിയ്ക്കിരയാക്കുകയാണ്. അടുത്ത നിമിഷം ഏത് ബോംബ്ആണ് മോഡി ഇടുകയെന്നാണ് ജനങ്ങള്‍ ഭയക്കുന്നത്. ഒരു തീവ്രാവാദിയെപ്പോലെ പ്രത്യക്ഷപ്പെടുന്നു.. ജനങ്ങളെ സ്‌നേഹിക്കുന്നതിനു പകരം ഭയപ്പെടുത്തുകയാണ് മോഡി ചെയ്യുന്നത്... എന്നായിരുന്നു വിജയശാന്തിയുടെ വാക്കുകള്‍.
കോണ്‍ഗ്രസിന്റെ നേതാവിന്റെ വിവാദ പരാമര്‍ശം നടത്തിയെന്ന വാര്‍ത്ത ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ട് ബിജെപി ഔദ്യോഗിക ട്വിറ്ററിലുടെ പ്രതികരിച്ചു. ഇപ്പോള്‍ പാക്കിസ്താനിലെ ഭീകരാവദത്തെക്കുറിച്ച് കോണ്‍ഗ്രസ് അസ്വസ്ഥമാക്കി തുടങ്ങി, പുതിയ ഇന്ത്യയിലേക്ക് സ്വാഗതം.. എന്നു 'കുത്ത്' നല്‍കി കുറിച്ചുകൊണ്ടാണ് ബിജെപി വാര്‍ത്ത പോസ്റ്റ് ചെയ്തിരിക്കുന്നത്.
Now Congress is truly raising concerns & worries of terrorists in Pakistan. Welcome to New India. Yeh Dar Acha Hai. https://t.co/5QJpdCv2t4— BJP (@BJP4India) March 9, 2019
from mangalam.com https://ift.tt/2J5fCC4
via IFTTT
No comments:
Post a Comment