15 മണിക്കൂറിനിടെ രണ്ടാം കടന്നുകയറ്റം: രാജസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്ക് ഡ്രോണ്‍, ഇന്ത്യ തകര്‍ത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 10, 2019

15 മണിക്കൂറിനിടെ രണ്ടാം കടന്നുകയറ്റം: രാജസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്ക് ഡ്രോണ്‍, ഇന്ത്യ തകര്‍ത്തു

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ഇന്ത്യാ-പാക്ക് അതിര്‍ത്തിയിലുടെ കടന്നുകയറിയ പാക്കിസ്താന്റെ ഡ്രോണ്‍ ഇന്ത്യ വെടിവെച്ചിട്ടു. സേനയുടെ വ്യോമ പ്രതിരോധ വിഭാഗമാണ് ശനിയാഴ്ച രാത്രി ഏഴു മണിയോടെ പാക്ക് ഡ്രോണ്‍ തകര്‍ത്തത്. 15 മണിക്കൂറിനിടെ ഇന്ത്യയിലേയ്ക്ക് കടന്നുകയറുന്ന രണ്ടാമത്തെ പാക്ക് ഡ്രോണാണ് ഇത്.കഴിഞ്ഞ പത്തു ദിവസത്തിനിടെ ഇന്ത്യ വെടിവെച്ചിടുന്ന നാലാമത്തെ ആളില്ലാ വിമാനമാണ്.

ഇന്ത്യ-പാക്ക് അതിര്‍ത്തിയായ ഗംഗാനഗര്‍ സെക്ടറിലൂടെയാണ് രണ്ടാമത്തെ പാക്ക് ഡ്രോണ്‍ കടന്നുകയറാന്‍ ശ്രമിച്ചത്. ിന്ത്യന്‍ അതിര്‍ത്തി ലംഘിച്ച പാക്ക് ഡ്രോണിനെ റഡാറിലൂടെ തിരിച്ചറിഞ്ഞ് തകര്‍ക്കുകയായിരുന്നു.

[IMG]

ശനിയാഴ്ച രാവിലെ കടന്നുകയറിയ ഡ്രോണ്‍ ശ്രീഗംഗാനഗറിലെ ഹിന്ദുമാല്‍ക്കോട്ട് ബോര്‍ഡറിലുടെയായിരുന്നു. ഈ ആളില്ലാ വിമാനം തകര്‍ത്തത് ബിഎസ്എഫ്( ഇന്ത്യന്‍ അതിര്‍ത്തി സേന) ആയിരുന്നു. മാര്‍ച്ച് നാലിന് പാക്കിസ്താന്റെ ആളില്ലാ വിമാനം രാജസ്ഥാനിലെ ബിക്കാനിറില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേന സുഖോയ് 30 എംകെഐ ഉപയോഗിച്ച് നിഷ്പ്രഭമാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 26 ന് ഗുജറാത്തില്‍െ കച്ച് പ്രദേശത്ത് നിന്നും പാക്ക് ഡ്രോണ്‍ ഇന്ത്യ തകര്‍ത്തു.



from mangalam.com https://ift.tt/2TERj20
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages