തിരഞ്ഞെടുപ്പിന് മുന്‍പ് പുല്‍വാമ മാതൃകയില്‍ ആക്രമണമുണ്ടാകുമെന്ന് രാജ് താക്കറെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 10, 2019

തിരഞ്ഞെടുപ്പിന് മുന്‍പ് പുല്‍വാമ മാതൃകയില്‍ ആക്രമണമുണ്ടാകുമെന്ന് രാജ് താക്കറെ

മുംബൈ: രണ്ട് മാസത്തിനുള്ളില്‍ രാജ്യത്ത് പുല്‍വാമ മാതൃകയില്‍ ഭീകരാക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ.

എന്റെ വാക്കുകള്‍ ഓര്‍ത്തുവച്ചോള്ളു പുല്‍വാമയ്ക്ക് സമാനമായ ആക്രമണം രണ്ടു മാസത്തിനുള്ളില്‍ രാജ്യത്ത് ഉണ്ടാകും. ലോക്‌സഭ തിരെഞ്ഞെടുപ്പിനിടെയാകുമിത് അദ്ദേഹം പറഞ്ഞു. ജനങ്ങളെ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും വഴിമാറ്റി ദേശസ്‌നേഹത്തിലേക്ക് വിടുമെന്നും അദ്ദേഹം മുംബൈയില്‍ പറഞ്ഞു. ശിവസേനയില്‍ നിന്നും തെറ്റിപ്പിരിഞ്ഞ നവനിര്‍മ്മാണ്‍ സേന നിര്‍മ്മിച്ചതിന്റെ 13ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുടേയും നയം തെറ്റായതാണ് ഇതിന് കാരണമെന്നും താക്കറെ പറഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ അവഗണിച്ചാണ് 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണമുണ്ടായത്. അജിത് ഡോവലിനെ ചോദ്യം ചെയ്താല്‍ പലകാര്യങ്ങളും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.



from mangalam.com https://ift.tt/2JgWJfR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages