വിഷയം മതസ്വാതന്ത്ര്യമാണ്, ശബരിമല നിമിത്തമാകും: സംസ്ഥാനത്ത് ശബരിമല മുഖ്യതിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് കുമ്മനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 10, 2019

വിഷയം മതസ്വാതന്ത്ര്യമാണ്, ശബരിമല നിമിത്തമാകും: സംസ്ഥാനത്ത് ശബരിമല മുഖ്യതിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് കുമ്മനം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ശബരിമല മുഖ്യതിരഞ്ഞെടുപ്പ് പ്രചാരണവിഷയമാകുമെന്ന് കുമ്മനം രാജശേഖരന്‍. ശബരിമല നിമിത്തമാകും, അത് ബിജെപിക്ക് അനുകൂലമായ കളമൊരുക്കുമെന്നും കുമ്മനം വ്യക്തമാക്കി.

ശബരിമല വിഷയം മതസ്വാതന്ത്ര്യമാണെന്നും, ജനകീയവിഷയമാണെങ്കിലും അതിന് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഉടന്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക തയാറാകുമെന്നും സംസ്ഥാന വ്യാപകമായി പ്രചരണം തീരുമാനിക്കുമെന്നും അദേഹം പറഞ്ഞു. ജനങ്ങളൂശട വിശ്വാസ സംരക്ഷണത്തിനായി കേന്ദ്രത്തിന് ഇടപെടേണ്ടി വരുമെങ്കില്‍ സഹായം ആവശ്യപ്പെടുമെന്ന് കുമ്മനം അറിയിച്ചു.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി അംഗീകരിക്കുന്നില്ല. വിധിയില്‍ പാകപ്പിഴകള്‍ ഉള്ളതുകൊണ്ടാണ് റിവ്യൂ പെറ്റീഷന്‍ കോടതി പരിഗണിക്കുന്നതെന്നും അദേഹം വ്യക്തമാക്കി. സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ എത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.



from mangalam.com https://ift.tt/2TGCo7r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages