കൊച്ചിയിലെ പാലച്ചുവടിലെ യുവാവിന്റെ മരണം ആള്‍ക്കൂട്ടാക്രമണം; അനാശാസ്യം ആരോപിച്ച് 13 പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 10, 2019

കൊച്ചിയിലെ പാലച്ചുവടിലെ യുവാവിന്റെ മരണം ആള്‍ക്കൂട്ടാക്രമണം; അനാശാസ്യം ആരോപിച്ച് 13 പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു

കൊച്ചി: കൊച്ചി പാലച്ചുവടില്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ട സംഭവം ആള്‍ക്കൂട്ടാക്രമണമെന്ന് പോലീസ്. അനാശാസ്യം ആരോപിച്ച് നാട്ടുകാര്‍ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നതായി സൂചനയുണ്ട്. സംഭവത്തില്‍ 13 പേര്‍ക്കെതിരെ കേസെടുത്തു. നാലു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇന്നലെ പുലര്‍ച്ചെയാണ് ദുരൂഹ സാഹചര്യത്തില്‍ വൈറ്റില ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ വര്‍ഗീസിന്റെ മൃതദേഹം പാലച്ചുവട് ഭാഗത്ത് റോഡരുകില്‍ കണ്ടെത്തിയത്. ജിബിന്റെ സ്‌ക്കൂട്ടറും സമീപത്തുണ്ടായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ തലയ്ക്കടക്കം മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയിരുന്നു. ആന്തരിക രക്തസ്രാവം മൂലമാണ് യുവാവിന്റെ മരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിലും സ്ഥിരീകരിച്ചു. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളും കണ്ടെത്തി.

വെള്ളിയാഴ്ച രാത്രി വാഴക്കാലയിലുള്ള ഒരു വീട്ടില്‍ ജിബിന്‍ എത്തിയതായും ഇവിടെ വച്ച് ചിലരുമായി വാക്കു തര്‍ക്കവും അടിപിടിയും ഉണ്ടായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ മര്‍ദ്ദനത്തിലുണ്ടായ പരുക്കിനെ തുടര്‍ന്നാകാം ജിബിന്‍ മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിനു ശേഷം പാലച്ചുവട്ടില്‍ കൊണ്ടു വന്നിട്ടതാകാമെന്നും സംശയിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു. പത്തു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.

സംഭവത്തില്‍ 13 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതില്‍ നാല് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ എല്ലാം മൃതദേഹം രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. മറ്റുള്ളവര്‍ സംസ്ഥാനം വിട്ടതായും സൂചനയുണ്ട്. കൊല്ലണം എന്ന ഉദ്ദേശത്തോടെയല്ല ആക്രമിച്ചതെന്ന് ഇവര്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.



from mangalam.com https://ift.tt/2J1ZTUv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages