പാക്ക് വ്യോമമേഖല അടച്ചത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു: കാണാതായ പര്‍വതാരോഹകരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 10, 2019

പാക്ക് വ്യോമമേഖല അടച്ചത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു: കാണാതായ പര്‍വതാരോഹകരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

ഇസ്ലാമാബാദ്: കാണാതായ പര്‍വതാരോഹകരുടെ മൃതദേഹങ്ങള്‍ വടക്കന്‍ പാക്കിസ്താനില്‍ നിന്ന് കണ്ടെത്തി. ഇറ്റലി, ബ്രിട്ടന്‍ സ്വദേശികളായ പര്‍വതാരോഹകരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ വിവരം ഇറ്റാലിയന്‍ അംബാസിഡറാണ് ശനിയാഴ്ച സ്ഥിരീകരിച്ചത്. ടോം ബല്ലാര്‍ഡ്, ഡാനിയേലെ നാര്‍ദി എന്നിവരാണ് ലോകത്തെ ഉയരം കൂടിയ ഒന്‍പതാമത്തെ കൊടുമുടിയായ നംഗ പര്‍ബത്ത് കയറുന്നതിനിടെ കാണാതായത്.

ഫെബ്രുവരി 24 നാണ് ഇരുവരെയും വടക്കന്‍ പാക്കിസ്താനില്‍ വെച്ച് കാണാതായത്. 8,125 മീറ്റര്‍ ഉയരമുള്ള നംഗ പര്‍ബത്തിലേക്കുള്ള കഠിനമായ പാതയാണ് ഇരുവരെയും തിരഞ്ഞെടുത്തത്. 5,900 മീറ്റര്‍ ഉയരത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

തിരച്ചില്‍ സംഘത്തിന് ഇവരുടെ മൃതദേഹത്തിന്റേതെന്ന് കരുതപ്പെടുന്ന ചിത്രം ലഭിച്ചതായും, പരിശോധന പുര്‍ത്തിയായതായി അറിയിക്കുന്നതില്‍ ദു:ഖമുണ്ടെന്നും ഇറ്റാലിയന്‍ അംബാസിഡര്‍ സ്റ്റഫാനോ പോണ്ടെകോര്‍വേ ട്വീറ്റ് ചെയ്തു.

[IMG]

ഇന്ത്യയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് പാക്കിസ്താന്‍ വ്യോമമേഖല പൂര്‍ണമായി അടച്ചിരുന്നു. ഇതേതുടര്‍ന്ന് ഹെലികോപ്ടര്‍ ലഭ്യമാകാത്തതിനാല്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചിലും തടസ്സപ്പെട്ടു. പാക്കിസ്താനി പര്‍വതാരോഹകനായ റഹ്മത്തുള്ള ബൈഗിന്റെ സഹായത്തോടെ സ്‌പെയിില്‍ നിന്നുള്ള സംഘമാണ് കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നത്.

ബ്രിട്ടീഷ് പര്‍വതാരോഹക അലിസണ്‍ ഹര്‍ഗ്രീവ്‌സിന്റെ മകനാണ് മരിച്ച ബെല്ലാര്‍ഡ്. ഓക്‌സിജന്‍ ഇല്ലാതെ ഒറ്റയ്ക്ക് എവറസ്റ്റ് കൊടുമുടി കയറിയ ആദ്യ വനിതയാണ് അലിസണ്‍. പാക്കിസ്താനില്‍ തന്നെയുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ പര്‍വതമായ കെ2വില്‍ 1995 ലാണ് ഇവര്‍ മരിച്ചത്.



from mangalam.com https://ift.tt/2TFC9JQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages