പുലര്‍ച്ചെ മൂന്നരയ്ക്ക് ഉറക്കത്തില്‍ നിന്നും എഴുന്നേറ്റത് ചേട്ടനെ തല്ലിച്ചതക്കുന്നത് കണ്ടുകൊണ്ട് ; നടുങ്ങുന്ന ഓര്‍മയില്‍ ആ വലിയ വീട്ടിലെ ഇരുട്ടില്‍ നാലുവയസ്സുകാരന്‍ മണിക്കൂറുകളോളം ഒറ്റയ്ക്ക് വിറങ്ങലിച്ചുനിന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 30, 2019

പുലര്‍ച്ചെ മൂന്നരയ്ക്ക് ഉറക്കത്തില്‍ നിന്നും എഴുന്നേറ്റത് ചേട്ടനെ തല്ലിച്ചതക്കുന്നത് കണ്ടുകൊണ്ട് ; നടുങ്ങുന്ന ഓര്‍മയില്‍ ആ വലിയ വീട്ടിലെ ഇരുട്ടില്‍ നാലുവയസ്സുകാരന്‍ മണിക്കൂറുകളോളം ഒറ്റയ്ക്ക് വിറങ്ങലിച്ചുനിന്നു

തൊടുപുഴ: നേരം പുലരുംമുമ്പേ കണ്‍മുന്നില്‍ കണ്ട െപെശാചികതയുടെ പൊരുളെന്തന്നറിയാതെ ഇപ്പോഴും നടുക്കത്തിലാണ് തൊടുപുഴയില്‍ ക്രൂര മര്‍ദ്ദനത്തിനിരയായി ആശുപത്രിയില്‍ കഴിയുന്ന ഏഴു വയസ്സുകാരന്റെ അനുജന്‍ നാലുവയസുകാരന്‍. വെളുപ്പിനെ മൂന്നരയ്ക്ക് ഉറക്കത്തില്‍നിന്നെണീറ്റ കുഞ്ഞ് കണ്ടത് കളിപ്പാവയെ തല്ലിച്ചതയ്ക്കും പോലെ ഏഴുവയസ് മാത്രമുള്ള സ്വന്തം ചേട്ടനെ അമ്മയ്‌ക്കൊപ്പമുള്ള മനുഷ്യന്‍ തല്ലിച്ചതയ്ക്കുന്ന കാഴ്ച.

എത്ര നിലവിളിച്ചിട്ടും മര്‍ദനം അവസാനിക്കാതെ തുടരുന്നു. ഒടുവില്‍ ബോധമറ്റ് തളര്‍ന്നു വീണ ചേട്ടന് എന്തോ ആപത്ത് സംഭവിച്ചു എന്നതിനപ്പുറം കുഞ്ഞിന് ഒന്നും മനസിലായുമില്ല. മുറിക്കുള്ളിലെ ചോരപ്പാടും ചിതറിക്കിടക്കുന്ന തുണികളും വസ്തുക്കളും അടുക്കി വെയ്ക്കുന്നത് കതകിന്റെ മൂലയിലെവിടെയോ മറഞ്ഞിരുന്നു കണ്ടു. പിന്നീട് എന്താണ് മനസിലാകും മുമ്പേ ഭീകരതാണ്ഡവമാടിയ മുറിക്കുള്ളില്‍ ഏകനാക്കി പൂട്ടിയിട്ട് അമ്മയും സംഹാരതാണ്ഡവമാടിയ ആ മനുഷ്യനും പുറത്തേയ്ക്ക്.

നടുങ്ങുന്ന ഓര്‍മയ്ക്കിടയില്‍ ഇരുട്ടില്‍ ആ പിഞ്ചുബാലന്‍ മണിക്കൂറുകളോളം ആ വലിയ വീട്ടില്‍ ഒറ്റയ്ക്ക് വിറങ്ങലിച്ചുനിന്നു, പിറ്റേന്ന് പോലീസും അയല്‍ക്കാരും വന്ന് വാതില്‍ തുറന്നു വിളിക്കും വരെ. മുറിയില്‍വീണ കുട്ടിയുടെ രക്തമെല്ലാം കഴുകി വൃത്തിയാക്കിയ ശേഷമാണു സ്വന്തം കാറില്‍ ഇരുവരും കുട്ടിയുമായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തുന്നത്. ഈ സമയമെല്ലാം ഇളയ കുട്ടിയെ മുറിക്കുള്ളില്‍ തനിയെ അടച്ചിട്ടിരിക്കുകയായിരുന്നു.

പോലീസുകാര്‍ അയല്‍വാസികളെ കൂട്ടി വീട്ടിലെത്തി ഇളയകുട്ടിയെ കണ്ടു വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ചേട്ടനെ മര്‍ദിച്ചതായി കുട്ടി പോലീസിനോട് പറഞ്ഞു. വ്യാഴാഴ്ച രാത്രി ഒന്നരയോടെ കുട്ടികളെ വീട്ടില്‍ തനിച്ചാക്കി അരുണും യുവതിയും തൊടുപുഴ നഗരത്തില്‍ ഭക്ഷണം കഴിക്കാനായി പോയി. പുലര്‍ച്ചെ മൂന്നരയോടെയാണ് മടങ്ങിയെത്തിയത്. കുട്ടികളെ വിളിച്ചെണീപ്പിച്ചപ്പോള്‍ ആദ്യം എണീറ്റുവന്നത് ഇളയകുട്ടിയാണ്. കിടക്കയില്‍ മൂത്രമൊഴിച്ചതുകണ്ടു കലികയറി കട്ടിലില്‍ കിടന്നുറങ്ങിയ മൂത്തകുട്ടിയെ അരുണ്‍ തൊഴിച്ചു തെറിപ്പിച്ചു. ഭിത്തിയിലിടിച്ചാണു വീണത്.

അവിടെനിന്ന് ഇരുെകെകളിലുമായി പിടിച്ച് ഭിത്തിയുടെ മൂലയിലേയ്ക്ക് വലിച്ചെറിഞ്ഞു. ഇവിടെയുണ്ടായിരുന്ന ഷെല്‍ഫിന്റെ മൂലയിലും ഭിത്തിയിലും കുട്ടിയുടെ തല ശക്തിയായി ഇടിച്ചു. പിന്നീടും കുട്ടിയെ ഭിത്തിയില്‍ തലചേര്‍ത്ത് ഇടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്ത പ്രതി കുട്ടിയുടെ ബോധം പോകുംവരെ മര്‍ദനം തുടര്‍ന്നു. തടസം പിടിക്കാനെത്തിയ യുവതിയുടെ മുഖത്തിടിച്ചു. യുവതി വാശിപിടിച്ചപ്പോഴാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.

ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടറോടു കട്ടിലില്‍നിന്നു വീണതാണെന്നും കളിച്ചപ്പോള്‍ വീണതാണെന്നും പൊരുത്തമില്ലാത്ത വിശദീകരണമാണു യുവതിയും പ്രതിയും നല്‍കിയത്. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തിയപ്പോള്‍ കട്ടിലില്‍നിന്നുവീണു പരുക്കേറ്റതാണെന്ന മൊഴിയില്‍ ഇവര്‍ ഉറച്ചു നിന്നു. കുട്ടിയുടെ നില ഗുരുതരമായതോടെ പോലീസിന്റെ സഹായത്തോടെ ആംബുലന്‍സില്‍ കോലഞ്ചേരി മെഡിക്കല്‍ മിഷനിലേക്ക് മാറ്റി.

ഇവിടെനടത്തിയ പരിശോധനയിലാണ് തലയോട്ടിക്ക് ഗുരുതരപരുക്ക് കണ്ടെത്തുന്നതും മര്‍ദനസാധ്യത വ്യക്തമാകുന്നതും. തുടര്‍ന്നു തൊടുപുഴ പോലീസ് അരുണിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ആദ്യമൊന്നും ഇയാള്‍ കുറ്റം സമ്മതിച്ചില്ല. യുവതിയും തുടക്കത്തില്‍ കുട്ടിയെ മര്‍ദിച്ചതായി മൊഴി നല്‍കിയില്ല. പിന്നീടിയാള്‍ പോലീസിന്റെ കസ്റ്റഡിയിലാണെന്ന് അറിഞ്ഞതോടെയാണ് മര്‍ദനവിവരം വെളിപ്പെടുത്തിയത്. ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ കാറിലും വീടിനുള്ളിലും രക്തക്കറ കണ്ടെത്തി.



from mangalam.com https://ift.tt/2Wtu4pe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages